കോഴിക്കോട് ആസിഡാക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു; യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട്​ : നഗരത്തിൽ യുവതിക്കുനേരെ ആസിഡ്​ ആക്രമണം. തൊണ്ടയാട്‌ വിജിലൻസ്‌ ഓഫീസിന്‌ സമീപത്ത്‌ വച്ച്​ പൊറ്റമ്മൽ മദർ ഒപ്​റ്റിക്കൽസിലെ ജീവനക്കാരി മൃദുല (22)നേ​രെയാണ്​ ആക്രമണം നടന്നത്​. സംഭവത്തിൽ മൃദുലയുടെ സുഹൃത്തായിരുന്ന ഇരിക്കൂർ കൊശവൻവയൽസിന്ധു നിവാസിൽ വിഷ്ണു (28) നെ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

തൊണ്ടയാടിനു സമീപം വെള്ളിയാഴ്ച രാവിലെ 10.15ഓടെ യാണ്​ സംഭവം. കണ്ണൂർ നെല്ലിക്കുറ്റി സ്വദേശിയായ യുവതി തൊണ്ടയാട്​ ഹോസ്റ്റലിലാണ്​ താമസിക്കുന്നത്​. ഇവിടെ നിന്ന്​ ജോലിസ്ഥലമായ പൊറ്റമ്മലിലേക്ക് പോകും വഴിയാണ്​ ആക്രമണം നടന്നത്​.

പെൺകുട്ടിയുടെ നിലവിളി കേട്ട്​ ഓടിയെത്തിയ നാട്ടുകാർ ഇവരെ മെഡിക്കൽ​ ​കോളജ്​ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ ദേഹത്തുനിന്ന്​ പുക ഉയരുന്നുണ്ടായിരുന്നെന്ന്​ ദൃക്സാക്ഷികൾ പറഞ്ഞു. 

അതേസമയം, പെൺകുട്ടിയുടെ ദേഹത്ത്​ ആസിഡ്​ ഒഴിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി മർദിച്ചു. മർദനമേറ്റ്​ അവശനായ വിഷ്ണുവിനെ ​മെഡലിക്കൽ കോളജ്​ പൊലീസ്​ എത്തി കസ്റ്റഡിയിൽ എടുത്ത്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Kozhikode: A woman sustained severe burns in the acid attack; The young man is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.