കോഴിക്കോട്ടും സൂര്യാതപമേറ്റ് മരണം; മരിച്ചത് പന്നിയങ്കര സ്വദേശി

കോഴിക്കോട്: നഗരത്തിൽ സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര പൈങ്ങായി പറമ്പിൽ താമസിക്കുന്ന കണിയേരി കുമാരന്റെ മകൻ കണിയേരി വിജേഷാണ് (41) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടേ മുക്കാലോടെ അരീക്കാട്ടെ വീട്ടിൽ പെയിന്റിങ് പണി കഴിഞ്ഞ് ബ്രഷ് കഴുകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

വായിൽനിന്ന് നുര വന്നതിനാൽ അപസ്മാരമെന്ന് കരുതി കൂടെയുള്ളവർ ഉടൻ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ച നാലേകാലോടെ മരിച്ചു.

സൂര്യാതപം കാരണം തല​ച്ചോറിൽ രക്തയോട്ടം നിലച്ചതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായും ശരീരത്തിന് നല്ല ചൂടുണ്ടായിരുന്നു​വെന്നും ബന്ധുക്കൾ അറിയിച്ചു.

വിജേഷ് വർഷങ്ങളായി പെയിന്റിങ് ജോലിയെടുക്കുന്നയാളാണ്. മാതാവ്: വസന്ത. സഹോദരങ്ങൾ: വിനോദ് (പൂക്കട), വിനിത, വിജിത. മൃതദേഹം വ്യാഴാഴ്ച ഉച്ചക്കുശേഷം മാനാരി ശ്മശാനത്തിൽ സംസ്കരിച്ചു.

Tags:    
News Summary - Kozhikode also died due to sunstroke; The deceased was a native of Panniyankara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.