കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണസാധനങ്ങൾ പിടികൂടി. കൊട്ടാരം റോഡിലെ ഹോട്ടൽ സോളാർ, ബൈപാസിലെ ഫൈവ് സ്റ്റാർ തട്ടുകട, ഹോട്ടൽ സമോവർ, ഹോട്ടൽ കീർത്തി എന്നിവിടങ്ങളിലാണ് കോർപറേഷൻ ആരോഗ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച പരിശോധന നടത്തിയത്. തലേദിവസം പാചകം ചെയ്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ചിക്കൻ, ബീഫ്, ചെമ്മീൻ, പൊറോട്ട, ചോറ്, ചൈനീസ് മസാല, അച്ചാർ, എണ്ണക്കടികൾ, പഴങ്ങൾ തുടങ്ങിയവയാണ് ഹെൽത്ത് സ്ക്വാഡ് പിടിച്ചത്. പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കാനായി ഫ്രീസറിൽ സൂക്ഷിച്ചതും പിടികൂടി.
ഹോട്ടൽ സോളാർ, ഫൈവ് സ്റ്റാർ തട്ടുകട എന്നിവിടങ്ങളിൽ നിന്നും പഴകിയതും ഭക്ഷയോഗ്യമല്ലാത്തതുമായ ഏകദേശം 250 കിലോഗ്രാം സാധനങ്ങളാണ് പിടിച്ചെടുത്തത്. ഹോട്ടൽ സോളാർ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നത്. അടുക്കളയുടെ പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. സ്ഥാപനത്തിലെ ജീവനക്കാർ വ്യക്തിശുചിത്വം പാലിക്കുന്നില്ല. പകർച്ചവ്യാധികൾ പകർന്നുപിടിക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നതിനാൽ ന്യൂനതകൾ പരിഹരിച്ചതിനുശേഷം മാത്രമേ തുറന്നുപ്രവർത്തിക്കാവൂവെന്ന് ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ നിർദേശിച്ചു.
വരുംദിവസങ്ങളിലും ഹോട്ടലുകളിലും കൂൾ ബാറുകളിലും പരിശോധന വ്യാപകമാക്കാനാണ് കോർപറേഷെൻറ തീരുമാനം. മത്സ്യത്തിൽ ഫോർമാലിനും അമോണിയയും ചേർക്കുന്നതായി പരാതി ഉയർന്നതിനാൽ മാർക്കറ്റുകളിലും പരിശോധന തുടരാൻ തീരുമാനിച്ചിട്ടുണ്ട്. പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ എം.എം. ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.കെ. പ്രകാശൻ, കെ.സി. മുരളീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ഷമീർ, ഡെയ്സൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.