കരിപ്പൂർ: റൺവേ നവീകരണത്തിെൻറ പേരിൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നി ർത്തലാക്കിയ സർവിസുകളിൽ എയർ ഇന്ത്യയും തിരിച്ചെത്തുന്നു. 2015 മേയ് ഒന്നിനാണ് സൗദി എയ ർലൈൻസ്, എയർ ഇന്ത്യ, എമിറേറ്റ്സ് എന്നിവരുടെ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ ്പെടുത്തിയത്.
18 മാസങ്ങൾക്കുശേഷം ഈ സർവിസുകൾ പുനരാരംഭിക്കുമെന്നായിരുന്നു ആദ ്യം അറിയിച്ചത്. എന്നാൽ, വലിയ വിമാനങ്ങൾക്ക് നിരവധി കാരണങ്ങൾ ഉന്നയിച്ച് കേന്ദ്രം നിയന്ത്രണം തുടർന്നു. ഒടുവിൽ 2018 ഡിസംബർ അഞ്ചിനാണ് സർവിസ് പുനരാരംഭിച്ചത്. സൗദിയയാണ് ജിദ്ദയിലേക്ക് ആദ്യം സർവിസ് നടത്തിയത്. ഇതോടെ എമിറേറ്റ്സും എയർ ഇന്ത്യയും നടപടി ആരംഭിച്ചു. കഴിഞ്ഞ ജൂലൈ അവസാനം എയർ ഇന്ത്യയുടെയും എമിറേറ്റ്സിെൻറയും വലിയ വിമാനങ്ങൾക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകി.
എയർ ഇന്ത്യ ജിദ്ദയിലേക്ക് ബി 747-400 ഉപയോഗിച്ചാണ് സർവിസ് പുനരാരംഭിക്കുന്നത്. കോഴിക്കോട്-ജിദ്ദ സെക്ടറിൽ ആഴ്ചയിൽ രണ്ടുദിവസമാണ് ആദ്യഘട്ട സർവിസ്. ഫെബ്രുവരി 16ന് ജിദ്ദയിൽനിന്ന് രാത്രി 11.15ന് പുറപ്പെടുന്ന വിമാനം അടുത്തദിവസം രാവിലെ 7.05ന് കരിപ്പൂരിലെത്തും.
17നാണ് കരിപ്പൂരിൽനിന്ന് ആദ്യ സർവിസ്. വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് ജിദ്ദയിലെത്തും. കരിപ്പൂരിൽനിന്ന് തിങ്കൾ, ശനി ദിവസങ്ങളിലും ജിദ്ദയിൽനിന്ന് ഞായർ, വെള്ളി ദിവസങ്ങളിലുമാണ് സർവിസ്. ആദ്യം മാർച്ച് 29നായിരുന്നു എയർ ഇന്ത്യ തീരുമാനിച്ചതെങ്കിലും തീയതി മാറ്റുകയായിരുന്നു.
അതേസമയം, എയർ ഇന്ത്യക്കൊപ്പം അനുമതി ലഭിച്ച എമിറേറ്റസ് ഇതുവരെ സർവിസ് ആരംഭിച്ചിട്ടില്ല. േകാഴിക്കോട്-ദുബൈ സെക്ടറിൽ സീറ്റില്ലാത്തതാണ് സർവിസ് വൈകാൻ കാരണമായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.