ഗുണ്ടൽപേട്ടിൽ ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബംഗളൂരു: ഗുണ്ടൽപേട്ടിൽ ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. ബംഗളൂരു യെലഹങ്ക കോശി കോളജിൽ ബി.ബി.എ ഏവിയേഷൻ വി ദ്യാർഥിയായ കോഴിക്കോട് വെള്ളിമാടുകുന്ന് കെ.കെ തച്ചാംകോട് സിയാസിൽ കെ.ടി. സിദ്ദിഖിന്‍റെ മകൻ കെ.ടി. മുഹമ്മദ് സിയാദ ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ ഗുണ്ടൽപേട്ട് മദനുണ്ടിയിലാണ് അപകടം.

കൂടെ യാത്ര ചെയ്തിരുന്ന കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കോഴിക്കോടു നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്നു സിയാദും സുഹൃത്തും.

ഖദീജയാണ് സിയാദിന്‍റെ മാതാവ്. ഫാത്തിമ്മ സിയ, ആയിഷ സൈയ്യ എന്നിവർ സഹോദരങ്ങളാണ്. സിയാദിന്‍റെ മൃതദേഹം ഗുണ്ടൽപേട്ട് ഗവ. ആശുപത്രിയിൽ. ബന്ധുക്കൾ അപകടസ്ഥലത്തേക്ക് തിരിച്ചു.

Tags:    
News Summary - kozhikode native died in gundalpett accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.