കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളി. രണ്ടുപേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി സൈനബ(57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ താനൂർ സ്വദേശി സമദ് (52), ഗൂഡല്ലൂർ സ്വദേശി സുലൈമാൻ എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്.
ഏതാനും ദിവസം മുമ്പാണ് സൈനബയെ കാണാതായത്. ഇതുസംബന്ധിച്ച് കുടുംബം പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടയിൽ സമദും സുലൈമാനും ഇവരെ കാറിൽ കയറ്റിക്കൊണ്ടുപോയതായി തെളിഞ്ഞു. കോഴിക്കോട് ബസ്‍സ്റ്റാൻഡിന് സമീപത്തുനിന്നാണ് കാറിൽ കയറ്റിയത്. സമദിന് ഇവരെ നേരത്തെ പരിചയമുണ്ട്. സൈനബയുടെ സ്വർണം കവരാനാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. മറ്റുലക്ഷ്യങ്ങൾ ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കാറിൽ വെച്ച് ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം നിലമ്പൂർ നാടുകാണി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രതികൾ മൊഴി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.