കോഴിക്കോട്: രാജാജി റോഡിലെ എസ്കലേറ്റർ നടപ്പാലത്തിെൻറ നിർമാണം തകൃതി. പാലത്തിെൻറ ഇരുഭാഗങ്ങളിലും സ്ഥാപിക്കാനുള്ള എസ്കലേറ്റർ ചൈനയിൽനിന്ന് എത്തിയതോടെയാണ് നിർമാണത്തിന് വേഗം കൂടിയത്. ചവിട്ടുപടികളുെട ഉൾപ്പെടെ നിർമാണം നേരത്തെ പൂർത്തിയായെങ്കിലും എസ്കലേറ്റർ നിർമിക്കുന്ന ചൈനയിലെ ഷിൻഡ്ലർ കമ്പനി കോവിഡ് വ്യാപനത്തോെട അടച്ചുപൂട്ടിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കോവിഡ് ഭീതിയൊഴിഞ്ഞ് കമ്പനി പ്രവർത്തനം തുടങ്ങിയതോടെ കപ്പൽ മാർഗമാണ് എസ്കലേറ്റർ എത്തിച്ചത്.
ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ ബസ്സ്റ്റാൻഡിനും ഇടയിലായിട്ടാണ് നടപ്പാലം നിർമിക്കുന്നത്. കാൽനടയാത്രക്കാർക്കായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പാലത്തിന് ഇരുവശങ്ങളിലും എസ്കലേറ്ററും ലിഫ്റ്റുമാണുള്ളത്. 11.5 കോടിയാണ് മൊത്തം ചെലവ്. രാജാജി ജങ്ഷനിൽ കാൽനടയാത്രക്കാർക്ക് സിഗ്നൽ സംവിധാനത്തോടെ റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യവും ഉണ്ടാവും. ഉൗരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഒാപറേറ്റിവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. പാലത്തിെൻറ ഘടന കഴിഞ്ഞ ദിവസം റോഡിന് കുറുകെ സ്ഥാപിച്ചുകഴിഞ്ഞു.
ഇനി മുകൾഭാഗത്ത് ഇരുമ്പുഷീറ്റുകൾ സ്ഥാപിക്കുന്നതുൾപ്പെടെയാണ് പൂർത്തിയാവാനുള്ളത്. ജോൺസൺ കമ്പനിയുടെ ലിഫ്റ്റാണ് ഇരുഭാഗത്തും സ്ഥാപിക്കുക. ഇതിൽ ഒരേസമയം 13 പേർക്ക് കയറാം. എസ്കലേറ്ററിൽ മണിക്കൂറിൽ 11,700 പേർക്കും നടപ്പാലത്തിൽ ഒരേസമയം 300 പേർക്കും കയറാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.