ശബരിമല: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി ശശികല വീണ്ടും ശബരിമലയിലേക്ക്. ഇവർ കെ.എസ്.ആർ.ടി.സി ബസിൽ നിലക്കലെത്തിയിട്ടുണ്ട്. മകന്റെ മക്കൾക്ക് ചോറൂണിനായാണ് ശബരിമലയിൽ എത്തിയിരിക്കുന്നതെന്നും ഇതിനിടയിൽ രാഷ്ട്രീയം പറയാനില്ലെന്നും ശശികല പറഞ്ഞു. അതേസമയം, പ്രായത്തിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾക്ക് തിരിച്ചറിയൽ കാർഡ് ഉയർത്തിക്കാട്ടി.
കുട്ടികളെയും കൊണ്ട് വരുമ്പോൾ ഇരുമുടിക്കെട്ട് എടുക്കാൻ സാധിക്കില്ലെന്നതിനാലാണ് കഴിഞ്ഞ ദിവസം വന്നത്. അന്നത് പൂർത്തിയാക്കാൻ സാധിച്ചില്ല. എന്തായാലും കുട്ടികളുടെ ചോറൂണ് കഴിഞ്ഞ ശേഷം സന്നിധാനത്ത് വെച്ച് മാധ്യമങ്ങളോട് രാഷ്ട്രീയ കാര്യങ്ങൾ വിവരിക്കാം. പാലുകുടിക്കുന്ന കുട്ടികളാണ്. ഇവരുടെ അമ്മ താഴെ നിൽക്കുകയാണ്. അതിനാൽ ചോറൂണ് കഴിഞ്ഞ ഉടൻ മടങ്ങുമെന്നും ശശികല പറഞ്ഞു.
ശബരിമലയിൽ നിന്ന് ഇന്നു തന്നെ തിരിച്ചിറങ്ങാമെന്ന് ശശികല പൊലീസിന് ഉറപ്പു നൽകിയിട്ടുണ്ട്.
സന്നിധാനത്ത് തങ്ങരുതെന്ന് കാണിച്ച് നോട്ടീസ് നൽകുമെന്നും അത് ൈകപ്പറ്റണമെന്നും എസ്.പി ആവശ്യപ്പെട്ടു. അത് അംഗീകരിച്ചതോടെ അവരെ പോകാൻ അനുവദിച്ചു.
നട അടച്ച ശേഷം സന്നിധാനത്ത് തമ്പടിക്കുന്നത് പൊലീസ് അനുവദിക്കുന്നില്ലെന്നും അവർ ഇന്നു തന്നെ ഇറങ്ങുമെന്നും ഉറപ്പു വരുത്തുകയായിരുന്നു പൊലീസിെൻറ ഉദ്ദേശ്യമെന്നും യതീശ് ചന്ദ്ര മാധ്യമങ്ങേളാട് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ശബരിമലയിൽ എത്തിയ ശശികലക്ക് ദർശനത്തിന് സാധിച്ചിരുന്നില്ല. രാത്രി മലകയറിയ അവരെ മരക്കൂട്ടത്തുവെച്ച് പൊലീസ് തടഞ്ഞിരുന്നു. രാത്രി കയറാൻ പറ്റില്ലെന്നും പകൽ കയറാമെന്നും പൊലീസ് ആവശ്യപ്പെെട്ടങ്കിലും മടങ്ങിപ്പോകാൻ അവർ കൂട്ടാക്കിയില്ല. തുടർന്ന് പൊലീസ് കരുതൽ തടങ്കലിൽ വെക്കുകയും ദർശനം കഴിഞ്ഞ ഉടൻ മടങ്ങുമെന്ന് മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ ഉറപ്പുപ്രകാരം ജാമ്യം നൽകുകയുമായിരുന്നു. ശശികലയെ അറസ്റ്റ് ചെയ്തതിെൻറ പേരിൽ സംസ്ഥാനത്ത് ഹിന്ദുെഎക്യവേദിയും അയ്യപ്പ കർമ സമിതിയും ഒരു ദിവസത്തെ ഹർത്താലും ആചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.