പൊതുസ്ഥലത്ത് മുഖംമറക്കുന്നതിനെതിരെ നിയമം വേണം -ശശികല

കോഴിക്കോട്: ഭീകരവാദത്തി‍​െൻറ സർവകലാശാലയായി കേരളം മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. മതമൗലിക വാദികൾ പണംകൊടുത്ത് വളർത്തുന്നവരാണ് രാഷ്​ട്രീയക്കാർ. മതമൗലിക വാദികളെ എതിർക്കുന്നവരോടാണ് രാഷ്​ട്രീയ പാർട്ടികൾക്ക് എതിർപ്പ്. ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാറാട് അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല.

പൊതുസ്ഥലത്ത് മുഖംമറച്ച്​ യാത്രചെയ്യാൻ അനുവദിക്കില്ലെന്ന നിയമനിർമാണത്തിന് പൊതുമധ്യത്തിൽനിന്ന് ആവശ്യം ഉയരണം. എം.ഇ.എസിന് പറയാൻ സാധിച്ചിട്ടും ഇവിടത്തെ ഭരണാധികാരികൾക്ക് അതിന് സാധിച്ചില്ല. മതം പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് ഭരണകൂടം അറിയണം. 1921ൽ കൊലപാതകം നടത്തിയവരെ സ്വാതന്ത്ര്യസമര സേനാനികളാക്കിയ നാടാണിതെന്നും ശശികല പറഞ്ഞു.

Tags:    
News Summary - kp sasikala niqab- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.