തിരുവനന്തപുരം: ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെ യ്യാന്‍ താമസം നേരിട്ടത് അന്ന് ചുമതലയിലുണ്ടായിരുന്ന എസ്.പിയുടെ വീഴ്ചകൊണ്ടെന്ന് െഎ.ജിയുടെ റിപ്പോർട്ട ്. മരക്കൂട്ടം മേഖലയുടെ ചുമതലയുണ്ടായിരുന്ന എസ്.പി സുദര്‍ശനനെതിരെ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെയാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്റക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ എസ്.പി സുദര്‍ശനനോട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടും.
നവംബർ 16നാണ് ശശികലയെ അറസ്റ്റ് ചെയ്തത്. മരക്കൂട്ടത്ത് ശശികലയെത്തുമ്പോള്‍ എസ്.പിയും ഡിവൈ.എസ്.പിയും സ്ഥലത്തുണ്ടായിരുന്നില്ല. സംഘർഷ സാധ്യത കാരണം നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുമുള്ള പൊലീസ് നിര്‍ദേശം അവഗണിച്ച് ശശികല അഞ്ചുമണിക്കൂറോളമാണ് മരക്കൂട്ടത്ത് കുത്തിയിരുന്നത്.
സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു എസ്.പിയുടെ നിലപാട്. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ പുലർച്ച രണ്ടിന് വനിതാ പൊലീസ് എത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. ഈ വനിതാ പൊലീസുകാരെ പിന്നീട് അനുമോദിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.