കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന മുസ്‌ലിംലീഗ് അംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. . അങ്ങനെ മത്സരിച്ചവരെ കീഴ്ഘടകങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കും. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ആരും കരുതേണ്ടതില്ലെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് നേരിടുന്നത്. യു.ഡി.എഫിന് അനുകൂല തരംഗമാണ് എവിടെയും. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവസരം കൂടിയാണിത്. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വെച്ച എൽ.ഡി.എഫിനെതിരെ വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന യു.ഡി.എഫിനെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.