കിറ്റിനായി മന്ത്രി​ വിദേശസഹായം തേടിയത്​ മോശമായെന്ന്​ കെ.പി.എ മജീദ്​

മലപ്പുറം: സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക്​ കിറ്റ്​ നൽകാൻ മന്ത്രി കെ.ടി. ജലീൽ വിദേശരാജ്യത്തി​​െൻറ സഹായം തേടിയത്​ മോശമാണെന്ന്​ മുസ്​ലിംലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്​. യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ കിറ്റ് സ്വന്തം ഫോട്ടോയും ചിത്രവും വെച്ച് ​ വിതരണം ചെയ്തതാണ് വലിയ​ തമാശയെന്നു​ം​ അദ്ദേഹം പറഞ്ഞു. 

സ്വർണക്കടത്ത്​ കേസിനെ മുസ്​ലിംലീഗി​​െൻറ പേരിൽ കൂട്ടിക്കെട്ടാൻ ചിലർ ശ്രമിക്കുന്നുണ്ട്​. കേസുമായി പിടിയിലായ ഒരാൾക്കും ലീഗുമായി ബന്ധമില്ല. ​ അന്വേഷണം പുരോഗമിക്കു​േമ്പാൾ ​െനഞ്ചിടിപ്പ്​ മുഖ്യമന്ത്രിക്ക്​ മാത്രമാണ്​. സ്​പ്രിൻക്ലർ, ഇ^മൊബിലിറ്റി, കെ ഫോണ്‍ പദ്ധതികളിലും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നിരന്തരം ആരോപണമുയര്‍ന്നു. 

കൃത്യമായ മറുപടി മുഖ്യമന്ത്രി നല്‍കിയില്ല. ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.  

Tags:    
News Summary - kpa majeed against kt jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.