മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ എതിർക്കുന്നത് ഭയം കൊണ്ടെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. നിലനിൽപിനെ ബാധിക്കുമെന്ന് കരുതുന്നവരാണ് എതിർക്കുന്നത്. വ്യക്തികളുടെ സ്ഥാനമാനങ്ങളെക്കാൾ യു.ഡി.എഫിന്‍റെയും ലീഗിന്‍റെയും നേട്ടമാണ് പ്രധാനം. യു.ഡി.എഫിനെ നയിക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ചുമതലയെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പൂർണ സമയം സംസ്ഥാനത്ത് ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്. ലോക്സഭ എം.പിയായി ഇരുന്നുകൊണ്ട് സംസ്ഥാനത്തെ കാര്യങ്ങൾ ശ്രദ്ധിക്കുക പ്രയാസകരമാണ്.
യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. സ്ഥാനാർഥി നിർണയവും സീറ്റ് വിഭജനവും തെരഞ്ഞെടുപ്പ് സമയത്താണ് തീരുമാനിക്കുന്നത്. അക്കാര്യങ്ങളിൽ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്നും കെ.പി.എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു.
Latest News:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.