കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സി.പി.എമ്മിന്റെ കഠാര രാഷ്ട്രീയത്തിനുള്ള ശക്തമായ താക്കീതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. അക്രമത്തിന്റെ പാതയില്‍ നിരവധി കുടുംബങ്ങളെ തോരാ കണ്ണീരിലേക്ക് തള്ളിവിട്ട കൊലയാളി പ്രസ്ഥാനമാണ് സിപിഎം. ഇരകളുടെ കുടുംബത്തിന്റെ ഹൃദയവേദനയെക്കാള്‍ പ്രതികളുടെ സംരക്ഷണത്തിനാണ് സി.പി.എം പ്രാധാന്യവും പിണറായി സര്‍ക്കാര്‍ മുന്‍ഗണനയും നല്‍കിയത്. കേസിനകത്ത് എന്തെങ്കിലും തരത്തിലുള്ള അസ്വഭാവികതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അഭിഭാഷകരുമായി ആലോചിച്ച് അപ്പീല്‍ നല്‍കുമെന്നും സുധാകരന് പറഞ്ഞു.
“ഏറെ പ്രത്യേകതയുള്ള വിധിയാണിത്. പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്ത്യം കിട്ടിയെന്നത് ആശ്വാസകരമാണ്. ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആഗ്രഹിച്ചത് പ്രതികള്‍ക്ക് പരമാവധി ശിക്ഷയാണ്. എന്നാല്‍ അതുണ്ടായില്ലെങ്കിലും കൃപേഷിനെയും ശരത്ലാലിനെയും അരിഞ്ഞുതള്ളിയതിലെ സി.പി.എമ്മിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞു. കേസിലെ 24 പ്രതികളില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കും ഈ കുറ്റകൃത്യത്തിലെ പങ്ക് തെളിയിക്കുന്നത് വരെ നിയമപോരാട്ടം കോണ്‍ഗ്രസ് തുടരും.
സി.പി.എമ്മിന്റെ കഠാര രാഷ്ട്രീയത്തിനുള്ള ശക്തമായ താക്കീത് കൂടിയാണ് കോടതിവിധി. അക്രമത്തിന്റെ പാതയില്‍ നിരവധി കുടുംബങ്ങളെ തോരാ കണ്ണീരിലേക്ക് തള്ളിവിട്ട കൊലയാളി പ്രസ്ഥാനമാണ് സിപിഎം. ഇരകളുടെ കുടുംബത്തിന്റെ ഹൃദയവേദനയെക്കാള്‍ പ്രതികളുടെ സംരക്ഷണത്തിനാണ് സി.പി.എം പ്രാധാന്യവും പിണറായി സര്‍ക്കാര്‍ മുന്‍ഗണനയും നല്‍കിയത്. പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റക്കാരായി കോടതി വിധിച്ച പ്രതികളെ നിരപരാധികളായി ചീത്രീകരിക്കുന്ന സി.പി.എം നടപടി കേരള മനസാക്ഷിക്കെതിരാണ്.
സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ സി.ബി.ഐ കോടതിവിധി അന്തിമമല്ലെന്ന് പറഞ്ഞ് പ്രതികള്‍ക്കായി വീണ്ടും സംരക്ഷണവുമായി ഇറങ്ങാനുള്ള സി.പി.എം നിലപാട് തെറ്റുതിരുത്താന്‍ അവര്‍ തയ്യാറല്ലെന്നുള്ള പ്രഖ്യാപനമാണ്.പ്രതികള്‍ക്കായി കോടികളാണ് സര്‍ക്കാര്‍ ചെലവാക്കിയത്. ആ തുക തിരിച്ചടപ്പിക്കാനുള്ള നിയമനടപടിയും കോണ്‍ഗ്രസ് സ്വീകരിക്കും. മേല്ക്കോടതിയിലേക്കുള്ള നിയമ പോരാട്ടത്തിന് കരുത്ത് പകരുന്നതാണ് സി.ബി.ഐ പ്രത്യേക കോടതി വിധി. കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രസ്ഥാനം ഉണ്ടാകും” -കെ സുധാകരന് പറഞ്ഞു.
പെരിയ ഇരട്ടക്കൊല കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം. ഇതു കൂടാതെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്. കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും 2019 ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത് ലാല്‍ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.