സ്കൂൾ കലോത്സവം : അറബിക് സെമിനാർ നാളെ

തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അറബി ഭാഷാ സെമിനാർ നാളെ രാവിലെ 10ന് തൈക്കാട് ശിശു ക്ഷേമ ഹാളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അറബിക് കലോത്സവം ചെയർപേഴ്സൺ ഷാജിത നാസർ അധ്യക്ഷത വഹിക്കും.

ഉദ്ഘാടന സെഷനിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യ അതിഥിയായി പങ്കെടുക്കും. അഡ്വ ആൻറണി രാജു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ , ഡെപ്യൂട്ടി മേയർ പി.കെ. രാജു, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്, അറബിക് കലോത്സവ കൺവിനർ റഷീദ് 'മദനി, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

തുടർന്ന് നടക്കുന്ന സംസ്ഥാന അറബിക് സെമിനാറിൽ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ് അസി. പ്രഫ. ഡോ. സാബിർ നവാസ് വിഷയം അവതരിപ്പിച്ചു സംസാരിക്കും. സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ഹാരിസ് ടി.പി. മോഡറേറ്റർ ആയിരിക്കും. സെമിനാറിൻറെ സമാപനത്തിൽ ഭാഷാ പണ്ഡിതരെ ആദരിക്കുന്നു.

Tags:    
News Summary - School Arts Festival : Arabic seminar tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.