മൂന്നാം ദിനം വൈവിധ്യങ്ങളുടെ വേദിയാകും

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയിൽ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും. ഇതേ വേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ തിരുവാതിരകളി ഉച്ചക്ക് രണ്ട് മണിക്ക് നടക്കും.

വഴുതക്കാട് ഗവണ്മെന്റ് വിമൻസ് കോളേജിലെ പെരിയാർ വേദിയിൽ രാവിലെ 9.30 ന് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തം ആരംഭിക്കും. തുടർന്ന് ഹൈ സ്കൂൾ വിഭാഗം കോൽക്കളി രണ്ട് മണിക്ക് നടക്കും.

ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ രാവിലെ 9:30 മുതൽ ഹൈസ്കൂൾ വിഭാഗം ദഫ്‌മുട്ട് തുടങ്ങും. തുടർന്ന് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം അരങ്ങേറും.

കിഴക്കേക്കോട്ട കാർത്തിക തിരുനാൾ തിയേറ്ററിലെ അച്ചൻകോവിലാർ വേദിയിൽ രാവിലെ 9:30 ന് ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകം അരങ്ങേറും.

ഗവണ്മെന്റ് എച്ച്.എസ്.എസ് മണക്കാടിലെ കരമനയാർ വേദിയിൽ രാവിലെ 9:30 ന് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കേരളനടനവും ഉച്ചതിരിഞ്ഞ് 2 മണിക്ക് ഹൈസ്കൂൾ വിഭാഗം പരിചമുട്ടും നടക്കും.

പാളയം സെന്റ് ജോസഫ് എച്ച്.എസ്.എസ്സിലെ ഭവാനി നദി വേദിയിൽ രാവിലെ

9.30 ന് ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മിമിക്രിയും ഉച്ചക്ക് 12 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മിമിക്രിയും നടക്കും. തുടർന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യം അരങ്ങേറും.

പട്ടം ഗവണ്മെന്റ് ഗേൾസ് എച്ച്.എസ്.എസ്സിലെ വാമനപുരം നദി വേദിയിൽ രാവിലെ 9.30 ന് ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മോണോ ആക്റ്റും ഉച്ചക്ക് 12 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോണോ ആക്റ്റും നടക്കും. തുടർന്ന് മൂന്ന് മണിക്ക് ഹയർ സെക്കൻഡറി വിഭാഗം വട്ടപാട്ട് ആരംഭിക്കും.

വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് മീനച്ചലാർ വേദിയിൽ

രാവിലെ 9.30 ന് ഹയർ സെക്കൻഡറി വിഭാഗം മദ്ദളവും ഉച്ചക്ക് 12 മണിക്ക് തബലയും വൈകിട്ട് മൂന്ന് മണിക്ക് ഹൈസ്കൂൾ വിഭാഗം തബലയും നടക്കുന്നതാണ്.

ഭാരത് ഭവനിലെ കരുവന്നൂർപ്പുഴ വേദിയിൽ രാവിലെ 9:30 ന് ഹൈസ്കൂൾ വിഭാഗം യക്ഷഗാനം നടക്കുന്നതാണ്. നിശാഗന്ധി ഓഡിറ്റോറിയത്തിലെ കബനി നദി വേദിയിൽ രാവിലെ 9.30 ന് ഹൈ സ്കൂൾ വിഭാഗവും ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഹയർ സെക്കൻഡറി വിഭാഗവും മലപുലയ ആട്ടം അരങ്ങേറുന്നതാണ്.

സെന്റ് മേരീസ്‌ എച്. എസ്.എസ് പട്ടം വേദിയായ ചിറ്റാരിപുഴയിൽ രാവിലെ 10 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളം അരങ്ങേറും.

Tags:    
News Summary - kerala state school kalolsavam 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.