കോടിയേരിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു -എം.എം ഹസന്‍

വേങ്ങര: കേന്ദ്ര സര്‍ക്കാറിനെതിരെ യു.ഡി.എഫുമായി ചേര്‍ന്ന് സമരം നടത്താന്‍ തയാറാണെന്ന കോടിയേരിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. പെട്രോള്‍ നികുതി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായാല്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് സമരത്തിന് യു.ഡി.എഫ് തയാറാണ്. ഇന്ധന നികുതി സംസ്ഥാന സര്‍ക്കാര്‍ കുറച്ച ശേഷം യോജിച്ചുള്ള സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - KPCC President MM Hassan Welcome Kodiyeri Statement for Joint Protest -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.