കെ.പി.സി.സി പുനഃസംഘടന: നേതാക്കൾക്ക് പരാതിയുണ്ടെന്ന വാർത്ത ശരിവെച്ച് താരിഖ് അൻവർ

കെ.പി.സി.സി പുനഃസംഘടനയിൽ ചില മുതിർന്ന നേതാക്കൾക്ക് പരാതിയുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് താരിഖ് അൻവറിന്‍റെ പ്രസ്താവന.

ചില മുതിർന്ന നേതാക്കൾക്ക് പരാതിയുണ്ട്.  പരാതി പരിഹരിക്കാൻ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും താരിഖ് അൻവർ പറഞ്ഞു. 

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തിയിട്ടുണ്ട്. നിലവിലെ അസംതൃപ്തികള്‍ അറിയിക്കുന്നതിനൊപ്പം ഇനിയുള്ള പുന:സംഘടന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. എ.ഐ.സി.സി തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം.

വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ് പാർട്ടി പുനഃസംഘടന നടക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ പരാതി നേരത്തെ ഉന്നയിച്ചിരുന്നു. ഇത് പരിഗണിക്കാതെ മുന്നോട്ടുപോവുന്നതിൽ അതൃപ്തി വ്യക്തമാക്കാനാണ് ഉമ്മൻ ചാണ്ടി നേരിട്ട് ഡൽഹിയിലെത്തിയിരിക്കുന്നത്.

Tags:    
News Summary - KPCC reorganization: Tariq Anwar confirms news of leaders' complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.