തിരുവനന്തപുരം: കേരളവര്‍മ കോളജിലെ കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാർഥി ശ്രീക്കുട്ടന്റെ തെരഞ്ഞെടുപ്പ് ഫലം റീ കൗണ്ടിങ്ങിലൂടെ എസ്.എഫ്.ഐ അട്ടിമറിച്ച ജനാധിപത്യ വിരുദ്ധ നടപടി അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൺ. ഇതിനെതിരായ കെ.എസ്.യുവിന്റെ നിയമപോരാട്ടത്തിന് കെ.പി.സി.സി എല്ലാ പിന്തുണയും നല്‍കുമെന്നും കെ.സുധാകരന്‍ അറിയിച്ചു.
അര്‍ധരാത്രി ഇരുട്ടിന്റെ മറപിടിച്ച് അസാധുവായ വോട്ടുകള്‍ എസ്.എഫ്.ഐക്ക് അനുകൂലമായി എണ്ണി അവരെ വിജയിപ്പിക്കാന്‍ ഇടത് അനുകൂല അധ്യാപകര്‍ കൂട്ടുനിന്നത് പ്രതിഷേധാര്‍ഹവും അപലപനീയമാണ്. വിദ്യാർഥികളെ ഒരുപോലെ കാണാത്ത ഇവരെ അധ്യാപകരെന്ന് അഭിസംബോധന ചെയ്യാന്‍പോലും നാണക്കേടാണ്. പകല്‍ സമയത്ത് റീ കൗണ്ടിങ്ങ് വേണമെന്ന കെ.എസ്.യുവിന്റെ ആവശ്യത്തോട് ഏകപക്ഷീയമായിട്ടാണ് റീട്ടേണിങ് ഓഫിസര്‍ നിരാകരിച്ചത്. ഇത് സി.പി.എമ്മിന്റെ നിർദേശ പ്രകാരമാണെന്നും സുധാകരൻ ആരോപിച്ചു.
വിദ്യാർഥി സംഘടാനയൂണിയന്‍ തിരഞ്ഞെടുപ്പ് തുടക്കം മുതല്‍ അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ ബാഹ്യയിടപെടലുണ്ടായിട്ടുണ്ട്. ഒരു വോട്ടിന് എസ്.എഫ്.ഐ തോറ്റിടത്ത് രാത്രിയില്‍ ഇടക്കിടെ മുടങ്ങുന്ന വൈദ്യുതി വെളിച്ചത്തില്‍ റീ കൗണ്ടിങ് നടത്തിയപ്പോള്‍ എസ്.എഫ്.ഐക്ക് 11 വോട്ടിന്റെ വിജയം എങ്ങനെ സാധ്യമായെന്നും അതിന്റെ പിന്നിലെ ചെപ്പടിവിദ്യയെന്തെന്നും കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്നും സുധാകാരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.