പെരിയ: വീടെന്ന് വിളിക്കാനാവില്ല. ഏതാനും മരക്കമ്പുകളിൽ കുത്തിനിർത്തിയ മേൽക്കൂര യിലെ ഒാല പൊടിഞ്ഞുവീഴാറായിരിക്കുന്നു. മേൽക്കൂര അടുത്ത കാലത്തൊന്നും പുതുക്കിയി ട്ടില്ല. മഴക്കാലത്തെ ചോർച്ച തടയാൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചുവെങ്കിലും അകത്തു നിന്നാൽ അങ്ങിങ്ങ് ആകാശം കാണാം. മൺ നിലം. ഇല്ലായ്മകളുടെ എല്ലാ ദൈന്യതയും വിളിച്ചോതുന്ന ഇൗ ഒറ്റുമുറി ഒാലപ്പുരയിലാണ് മാതാപിതാക്കളും സഹോദരികളും അടങ്ങുന്ന കൃപേഷിെൻറ കുടുംബം കഴിഞ്ഞിരുന്നത്.
ഇൗ കുടുംബത്തിെൻറ പ്രതീക്ഷയുടെ ആൺതരിയാണ് 15 വെട്ടിൽ നിശ്ചലമായത്. ഇൗ ഒാലപ്പുര തന്നെ സ്വന്തമാക്കിയത് ഇൗയടുത്താണ്. അതുവരെ വാടക വീട്ടിലായിരുന്നു താമസം. പെയിൻറിങ് തൊഴിലാളിയായ കൃഷ്ണെൻറ വരുമാനംകൊണ്ടാണ് കുടുംബം മുന്നോട്ടുപോയിരുന്നത്. കൃപേഷ് വല്ലപ്പോഴും കാറ്ററിങ് േജാലിക്ക് പോയിരുന്നു. മകൻ പോയതറിഞ്ഞപ്പോൾ മുതൽ തളർന്നു കിടക്കുകയാണ് അമ്മ. ഓരോരുത്തരും കാണാനെത്തുമ്പോൾ ഈ വീട്ടിൽ നെഞ്ചുപൊട്ടുന്ന നിലവിളിയുയരും. വീട്ടിനുള്ളിൽ ഒരാൾക്ക്, നേരെ നിവർന്ന് നിൽക്കാൻ കഴിയില്ല. മൂത്ത മകൾ കൃപയുടെ കല്യാണം നാട്ടുകാരുടെ സഹായത്തോടെയാണ് നടത്തിയത്.
അതിെൻറ കടങ്ങളും ബാക്കിയുണ്ട്. പ്ലസ് ടുവിന് പഠിക്കുന്ന കൃഷ്ണപ്രിയയാണ് കൃഷ്ണെൻറ മറ്റൊരു മകൾ. സാമ്പത്തികമായി വളരെ പിന്നാക്കമാണെങ്കിലും വേദനകളൊന്നും മക്കളെ അറിയിക്കാതെ വളരെ സന്തോഷത്തോടെയുള്ള ജീവിതമായിരുന്നു ഇവരുടേത്. അതിനിടയിലാണ് രാഷ്ട്രീയ പകയിൽ വീട്ടിലെ പ്രകാശം കെട്ടണഞ്ഞത്. നാട്ടിലെ വാദ്യസംഘത്തിൽ അംഗമായ കൃപേഷ് മികച്ച അത്ലറ്റും കൂടിയാണ്. സ്കൂൾ തലം മുതൽ പോളിടെക്നിക് വരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.