തിരുവനന്തപുരം: റോഡിൽ ലെയിൻ ട്രാഫിക് തെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇത് മൂലമുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
വര കടന്നുള്ള വാഹനമോടിക്കൽ തടയുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളിൽ ഡാഷ്ബോർഡ് കാമറകൾ സ്ഥാപിക്കും. ഇതിനായി ഗതാഗത കമീഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ, പാലക്കാട്-തൃശൂർ മേഖലയിൽ രാത്രികാല ഗതാഗത പരിശോധന കർശനമാക്കും.
ഡ്രോൺ കാമറ ഉപയോഗിച്ച് വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ആശയവും ഗതാഗത കമീഷണർ മുന്നോട്ടുവെച്ചിട്ടുണ്ട്. കാമറ ഇല്ലെന്ന് കരുതി നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനാണിത്. വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്ന രീതിക്കപ്പുറം ഓടുന്ന വാഹനങ്ങളിലെ നിയമലംഘനങ്ങൾ തൽസമയം പിടികൂടുന്നതാണ് പുതിയ എൻഫോഴ്സ്മെന്‍റ് നയമെന്നും മോട്ടോർ വാഹനവകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.