തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ നടപ്പു സാമ്പത്തികവർഷത്തെ നഷ്ടത്തിന്റെ 90 ശതമാനമായ 494.29 കോടി രൂപ സർക്കാർ ഏറ്റെടുത്തു. ഈ തുക കെ.എസ്.ഇബിക്ക് കൈമാറാൻ ധനവകുപ്പ് അനുമതി നൽകി. സര്‍ക്കാറിന് കൂടുതല്‍ വായ്പയെടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവെച്ച നിബന്ധന പ്രകാരമാണിത്. കെ.എസ്.ഇ.ബിയുടെ നഷ്ടം ഏറ്റെടുത്താല്‍ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ അര ശതമാനമായ ആറായിരം കോടിയിലധികം രൂപ സര്‍ക്കാറിന് ഈ വര്‍ഷം കൂടുതല്‍ കടമെടുക്കാം.
കെ.എസ്.ഇ.ബിയുടെ 2023-24ലെ നഷ്ടം 549.21 കോടിയാണ് 2022-23ൽ നഷ്ടത്തിന്റെ 75 ശതമാനമായ 767.715 കോടി രൂപ സർക്കാർ ഏറ്റെടുത്തിരുന്നു. 15-ാം ധനകാര്യ കമീഷന്റെ ശിപാര്‍ശപ്രകാരം 2022-23ലാണ് ഈ അധിക വായ്പ പദ്ധതി കേന്ദ്രം തുടങ്ങിയത്. വൈദ്യുതി മേഖല പരിഷ്കരണത്തിനുള്ള ഉപാധികൾ അംഗീകരിച്ചാൽ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ അര ശതമാനം അധികം കടമെടുക്കാൻ അനുവദിക്കുന്ന പദ്ധതിയിൽ സർക്കാർ താൽപര്യം കാട്ടിയത് പ്രതിസന്ധി നേരിടുന്ന കെ.എസ്.ഇ.ബിക്ക് ആശ്വാസം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.