തിരുവനന്തപുരം: പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ നടപ്പാകുേമ്പാൾ സംസ്ഥാനത്ത് വൈകുന്നേരങ്ങളിലെ ഉപയോഗത്തിന് ഉയർന്ന നിരക്ക് ഏർപ്പെടുത്തിയേക്കും. സ്മാർട്ട് മീറ്ററുകളിൽ ഉപയോഗിക്കുന്ന സമയം അറിയാനാകും. വൈദ്യുതി ഉപയോഗം ഏറ്റവും കൂടിയ സമയം (പീക്ക്) വൈകുന്നേരം ആറ് മുതൽ രാത്രി പത്ത് വരെയാണ്. ഇൗ സമയത്തെ ഉപയോഗത്തിന് ഉയർന്ന നിരക്ക് ആലോചിക്കുന്നതായി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പത്ത് രൂപ വരെ നൽകിയാണ് ഇൗ സമയത്ത് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ വ്യവസായങ്ങൾക്ക് ഉപയോഗിക്കുന്ന സമയം അനുസരിച്ച് വ്യത്യസ്ത നിരക്കുകൾ ഇൗടാക്കാൻ ടി.ഒ.ഡി മീറ്ററുകൾ നടപ്പാക്കിയിട്ടുണ്ട്. ഇത് വ്യാപകമാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കേന്ദ്ര നിർദേശ പ്രകാരമാണ് സ്മാർട്ട് മീറ്ററുകൾ വരുന്നത്. ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് വൈകുന്നേരങ്ങളിലാണ്. ആ സമയത്ത് ഉയർന്ന വൈദ്യുതി നിരക്ക് വരുന്നത് സാധാരണക്കാർക്ക് പ്രയാസമാകും. സ്മാർട്ട് മീറ്ററുകൾ വരുേമ്പാൾ കേന്ദ്ര സബ്സിഡി കഴിഞ്ഞുള്ള തുക ഉപഭോക്താക്കളിൽനിന്ന് ഇൗടാക്കാനാകും ബോർഡ് ശ്രമിക്കുക. മീറ്റർ വാടക സ്വാഭാവികമായും വർധിക്കും.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ െറഗുലേറ്ററി കമീഷൻ കളമൊരുക്കിയിട്ടുണ്ട്. ഡിസംബറിലോ ജനുവരി ആദ്യമോ വരവ് പ്രതീക്ഷിത ചെലവ് കണക്കുകളും പുതിയ താരിഫ് പെറ്റീഷനും ബോർഡ് കമീഷന് നൽകും. വിവിധ വിഭാഗങ്ങളിൽനിന്ന് തെളിവെടുപ്പ് കൂടി നടത്തിയ ശേഷമാകും കമീഷൻ തീരുമാനമെടുക്കുക. ഏപ്രിലിൽ പുതിയ നിരക്ക് നിലവിൽ വന്നേക്കും.
വൈദ്യുതി നിരക്ക് കൂട്ടുമെന്ന് വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും വ്യക്തമാക്കി. നിരക്ക് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാകില്ല. പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് ആറ് മുതൽ പത്ത് രൂപ വരെയാണ് യൂനിറ്റിെൻറ വില. ക്രോസ് സബ്സിഡി നൽകണമെങ്കിൽ നിരക്ക് വർധന വേണം. മുഖ്യമന്ത്രിയും സർക്കാറുമായും കൂടി ആലോചിച്ച് നയപരമായ തീരുമാനമെടുത്ത് കമീഷനെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.പത്ത് ശതമാനം വരെ നിരക്ക് വർധനക്കാണ് സാധ്യത. എന്നാൽ അതിൽ കൂടുതൽ വൈദ്യുതി ബോർഡ് ആവശ്യപ്പെടും. പുതിയ താരിഫ് പെറ്റീഷൻ വൈദ്യുതി ബോർഡിൽ തയാറായി കൊണ്ടിരിക്കുകയാണ്.
ഇക്കൊല്ലം നിരക്ക് വർധന ഉറപ്പായിരിക്കെ മുൻകാലത്തെ നികത്തെപ്പടാത്ത കമ്മി വേണമെന്ന ആവശ്യവും ബോർഡിൽനിന്ന് ഉയർന്നേക്കും. 10-11 മുതൽ 17-18 വരെയുള്ള കാലത്ത് 6864.13 േകാടി രൂപയുടെ കമ്മി നികത്താൻ ബാക്കിയുണ്ടെന്നാണ് ബോർഡിെൻറ കണക്ക്. നിരക്ക് വർധന, ട്രൂയിങ് അപ്, ഇന്ധന സർചാർജ് തുടങ്ങിയ ഇനങ്ങളിൽ വിവിധ കാലത്ത് കമീഷൻ െറഗുലേറ്ററി അസറ്റ് എന്ന നിലയിൽ അംഗീകരിച്ചതാണ് ഇൗ തുക. ഒറ്റയടിക്ക് നികത്താൻ കഴിയില്ലെന്നിരിക്കെ തുടർവർഷങ്ങളിൽ ഇത് ഇൗടാക്കി തരാൻ സമ്മർദമുയർന്നേക്കും. അഞ്ച് വർഷത്തെ താരിഫ് നിർണയത്തിനാണ് െറഗുലേറ്ററി കമീഷൻ നിർദേശം. ഇൗ വർഷങ്ങളിൽ പ്രതീക്ഷിക്കുന്ന വരവും ചെലവും സംബന്ധിച്ച് ബോർഡ് വിശദമായ കണക്ക് നൽകണം. അതിലെ കമ്മി നികത്താനാണ് താരിഫ് പെറ്റീഷൻ നൽകുക.
താരിഫ് പെറ്റീഷൻ തയാറാക്കി വരുന്നതേയുള്ളൂ. അഞ്ച് വർഷത്തെ കണക്ക് നൽകേണ്ട സാഹചര്യത്തിൽ ഇത് ഡിസംബർ അവസാനത്തേക്കോ ജനുവരി ആദ്യത്തേക്കോ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.