കെ.​എ​സ്.​ഇ.​ബി മീ​റ്റ​ർ റീ​ഡ​ർ: റാ​ങ്ക്​ പ​ട്ടി​ക പു​നഃ​ക്ര​മീ​ക​രി​ക്ക​ണം

കൊച്ചി: കെ.എസ്.ഇ.ബി മീറ്റർ റീഡർ നിയമനവുമായി ബന്ധപ്പെട്ട പി.എസ്.സി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ഹൈകോടതി. നിയമന വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യത പ്രകാരം അർഹതയുള്ളവരെ മാത്രം ഉൾപ്പെടുത്തി പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

നിലവിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇലക്ട്രീഷ്യൻ, വയർമെൻ, ഇലക്ട്രോണിക് ട്രേഡ് എന്നിവയിൽ ഏതിലെങ്കിലും യോഗ്യതയുള്ളവരും കൂടാതെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.ടി.സി) യോഗ്യതക്ക് പകരം എൻജിനീയറിങ് ഡിഗ്രി/ഡിപ്ലോമക്കാരും ഉൾപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. നടപടി ശരിവെച്ച് സിംഗ്ൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി. യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ഉദ്യോഗാർഥികളായ തൃശൂർ സ്വദേശി മുഹമ്മദ് നയീം, കൊല്ലം സ്വദേശി നിസാമുദ്ദീൻ തുടങ്ങിയവരാണ് ഹരജി നൽകിയത്. 2015 ജനുവരിയിലെ വിജ്ഞാപന പ്രകാരം അപേക്ഷ നൽകിയവരാണ് ഹരജിക്കാർ.

എന്നാൽ, വിജ്ഞാപനത്തിനുശേഷം ഡിഗ്രി, ഡിപ്ലോമ കോഴ്സുകളും യോഗ്യതയാണെന്ന് പ്രഖ്യാപിച്ച് ഉത്തരവുണ്ടായി. ഇത് ചോദ്യം ചെയ്ത് നൽകിയ ഹരജി യോഗ്യരായവർ മാത്രമേ പട്ടികയിൽ ഉൾപ്പെടുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്ന നിർദേശത്തോടെ ഹൈകോടതി തീർപ്പാക്കി. എന്നാൽ, 2021 മാർച്ച് 19ലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഡിഗ്രി, ഡിപ്ലോമക്കാരും അതിൽ ഉൾപ്പെട്ടു. ഇത് ചോദ്യം ചെയ്യുന്ന ഹരജിയാണ് സിംഗ്ൾ ബെഞ്ച് തള്ളിയത്. ഹരജിക്കാരുടെ വാദം പരിഗണിച്ച കോടതി എൻജിനീയറിങ് ഡിഗ്രിക്കോ ഡിപ്ലോമക്കോ താഴെയല്ല എൻ.ടി.സി യോഗ്യതയെന്ന് വ്യക്തമാക്കി. വിജ്ഞാപനത്തിനുശേഷം തത്തുല്യ യോഗ്യത സംബന്ധിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവിന് മുൻകാല പ്രാബല്യമില്ലാത്തതിനാൽ നിലവിലെ വിജ്ഞാപനപ്രകാരമുള്ള നിയമന പട്ടികക്ക് ഇത് ബാധകമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നിരവധി പേർക്ക്​ ജോലി നഷ്ടമായേക്കും

കൊ​ച്ചി: കെ.​എ​സ്.​ഇ.​ബി​യു​ടെ മീ​റ്റ​ർ റീ​ഡ​ർ/ സ്പോ​ട്ട് ബി​ല്ല​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള റാ​ങ്ക് പ​ട്ടി​ക പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ ഈ ​പ​ട്ടി​ക​യി​ൽ​നി​ന്ന്​ നി​യ​മ​നം ല​ഭി​ച്ച ​ഒ​ട്ടേ​റെ​പ്പേ​ർ​ക്ക്​ ജോ​ലി ന​ഷ്ട​മാ​ക്കും. എ​ൻ​ജി​നീ​യ​റി​ങ്​​ ഡി​ഗ്രി, ഡി​പ്ലോ​മ​ക്കാ​ർ നി​യ​മ​ന​ത്തി​ന്​ യോ​ഗ്യ​ര​ല്ല എ​ന്നാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. വി​ജ്ഞാ​പ​ന പ്ര​കാ​രം നാ​ഷ​ന​ൽ ​ട്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​​​ (എ​ൻ.​ടി.​സി) യോ​ഗ്യ​ത​യു​ള്ള​വ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക പു​നഃ​ക്ര​മീ​ക​രി​ക്കാ​നാ​ണ്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്​. ഈ ​യോ​ഗ്യ​ത​യി​ല്ലാ​​ത്ത ഒ​ട്ടേ​റെ​പ്പേ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന്​ നി​ല​വി​ൽ സ​ർ​വി​സി​ൽ ക​യ​റി​യി​ട്ടു​ണ്ട്. ഇ​വ​രെ​ല്ലാം പു​റ​ത്തു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.റാ​ങ്ക് പ​ട്ടി​ക​യി​ൽ​നി​ന്ന് ഇ​രു​ന്നൂ​റോ​ളം പേ​ർ​ക്ക് അ​ഡ്വൈ​സ് മെ​മോ അ​യ​ച്ചു​ക​ഴി​ഞ്ഞെ​ന്ന് പി.​എ​സ്.​സി കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ നി​യ​മ​നം ല​ഭി​ച്ച നി​ശ്ചി​ത യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്നി​രു​ന്നു. ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നും പ്രാ​യം 35 ക​ഴി​ഞ്ഞെ​ന്നും ഇ​നി​യൊ​രു അ​വ​സ​രം ഉ​ണ്ടാ​കി​ല്ലെ​ന്നും അ​വ​ർ വാ​ദ​മു​ന്ന​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഈ ​വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​യാ​ണ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യാ​ണ്​​ ഇ​നി​യു​ള്ള പോം​വ​ഴി.

Tags:    
News Summary - KSEB Meter Reader: The rank list should be rearranged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.