തിരുവനന്തപുരം: സാലറി ചലഞ്ചിൽ ജീവനക്കാരിൽനിന്ന് പിരിച്ച 132 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടക്കാതെ വൈദ്യുതി ബോർഡ് മുക്കി. പുനരധിവാസത്തിനും പുനർനിർമാണത്തിനുമായാണ് ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽക ിയത്. ഒാരോ മാസവും മൂന്ന് ദിവസത്തെ ശമ്പളം വീതം 10 മാസം കൊണ്ടാണ് തുക നൽകിയത്. എന്നാൽ, ഒാരോ മാസവും ലഭിച്ച തുക സർക്കാറിലേക്ക് അടച്ചില്ല. സംഭവം വിവാദമായതോടെ കടമെടുത്ത് തുക ദുരിതാശ്വാസനിധിയിൽ അടക്കുമെന്ന് ബോർഡ് ചെ യർമാൻ എൻ.സി. പിള്ള പറഞ്ഞു. സാമ്പത്തികപ്രയാസം മൂലമാണ് കൊടുക്കാതിരുന്നതെന്നും ഉടൻ നൽകുെമന്നും മന്ത്രി എം.എം. മണിയും പ്രതികരിച്ചു.
ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും പിരിച്ചതിൽ ദുരിതാശ്വാസനിധിയിലേക്ക് അടക്കേണ ്ട 132.46 കോടിയാണ് ബോർഡിനു കൈവശമുള്ളത്. 2019 ജൂൺ 30 വരെ 124.73 കോടിയാണ് ജീവനക്കാരിൽനിന്ന് ഇൗടാക്കിയത്. ഇതിൽ 10.23 കോടി മാത്രമാണ് ദുരിതാശ്വാസനിധിയിൽ എത്തിയത്. 95 ശതമാനവും ബോർഡ് കൈമാറിയില്ല. പെൻഷൻകാരിൽനിന്ന് ഇൗടാക്കിയ വിഹിതം 20.53 കോടിയാണ്. ഇതിൽ 2.27 കോടി അടച്ചു. 2018 ആഗസ്റ്റ് മുതലാണ് സാലറി ചലഞ്ചിലേക്ക് പണം പിടിക്കാൻ തുടങ്ങിയത്. 2018 സെപ്റ്റംബറിൽ 49.5 കോടി ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഇതിൽ 36.20 കോടി ബോർഡിേൻറതും ബാക്കി ജീവനക്കാരുടേതുമായിരുന്നു. അതേസമയം, ഒരുമിച്ച് നൽകാൻ തീരുമാനിച്ചതുകൊണ്ടാണ് വൈകിയതെന്നും വകമാറ്റിയിട്ടില്ലെന്നും വൈദ്യുതി ബോർഡ് വിശദീകരിച്ചു. തുക കൈമാറാൻ ബോർഡ് ചെയർമാൻ അഡ്മിനിസ്ട്രേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി. ജൂണിലാണ് തുക ഇൗടാക്കൽ പൂർത്തിയായത്. ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ബോർഡ് ചെയർമാൻ പറഞ്ഞു.
ബോർഡിന് സർക്കാറിൽനിന്ന് 541.79 കോടി ലഭിക്കാനുണ്ടെന്നും കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടി. വാട്ടർ അതോറിറ്റി കുടിശ്ശിക -331.67 കോടി, 2019-20ൽ വൈദ്യുതിനിരക്ക് എഴുതിത്തള്ളിയത് 52.40 കോടി, വാട്ടർഅതോറിറ്റി കുടിശ്ശിക എഴുതിത്തള്ളിയ വകയിൽ -104.80 കോടി, നബാർഡ്-ആർ.െഎ.ഡി.എഫ് വായ്പ -35.97 കോടി, സമ്പൂർണ വൈദ്യുതീകരണപദ്ധതി 7.54 കോടി, മറ്റുള്ളവ 9.41 കോടി. ആകെ 541.79 കോടി. അടുത്ത മാസങ്ങളിലെ വൈദ്യുതിനില അവലോകനപ്രകാരം ഒക്ടോബർ രണ്ടാംവാരം വൈദ്യുതി വാങ്ങാൻ 200 കോടി അധികബാധ്യത വരുമെന്നും ബോർഡ് രേഖ വ്യക്തമാക്കുന്നു.
പ്രളയബാധിതര്‍ക്കുവേണ്ടി പിരിച്ച തുക വകമാറ്റിയത് ഗുരുതര ക്രമക്കേട് -രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുവേണ്ടി കെ.എസ്.ഇ.ബി സാലറി ചലഞ്ചിലൂടെ പിരിച്ച കോടിക്കണക്കിന് രൂപ വകമാറ്റി ചെലവിട്ടത് സര്‍ക്കാറിെൻറ ഗുരുതരവീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഡാമുകള്‍ തുറന്നുവിട്ട് കേരളത്തെ പ്രളയത്തില്‍ മുക്കിയ ബോർഡ്തന്നെ പ്രളയബാധിതര്‍ക്കുവേണ്ടി പിരിച്ച തുക വകമാറ്റിചെലവഴിച്ചതിലൂടെ വേലിതന്നെ വിളവ് തിന്നുന്ന സ്ഥിതിവിശേഷമാണ്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രത്യേക അക്കൗണ്ട് വേണമെന്ന പ്രതിപക്ഷ ആവശ്യം ശരിെവക്കുന്നതാണ് ഈ കെടുകാര്യസ്ഥത. സാമ്പത്തികപ്രതിസന്ധിമൂലമാണ് പണം വകമാറ്റി െചലവഴിച്ചതെന്ന് വകുപ്പ് മന്ത്രി എം.എം. മണിതന്നെ സമ്മതിച്ച സ്ഥിതിക്ക് വൈദ്യുതി വകുപ്പിെൻറ വീഴ്ച വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
സാലറി ചലഞ്ചിലൂടെ പിരിച്ച 136 കോടി രൂപ കൈവശം െവച്ചിരുന്നവര്‍ ഒരുവര്‍ഷത്തോളം ഇതിെൻറ പലിശയിനത്തില്‍ എത്ര തുക ലഭിച്ചു എന്ന് വ്യക്തമാക്കണം. പല പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ ക്രമക്കേട് നടന്നിട്ടുെണ്ടന്ന് മനസ്സിലാകുന്നതായി ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.