കുടിശ്ശിക തീർക്കുന്നവർക്ക് സമ്മാനപദ്ധതിയുമായി കെ.എസ്.ഇ.ബി

ഷൊ​ർ​ണൂ​ർ: ഒ.​ടി.​എ​സ് 2023 ​​െൻ​റ ഭാ​ഗ​മാ​യി കു​ടി​ശ്ശി​ക തീ​ർ​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് കെ.​എ​സ്.​ഇ.​ബി. 2023 ജൂ​ലൈ 20 മു​ത​ൽ കു​ടി​ശ്ശി​ക​യു​ള്ള​വ​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്‌. ഇ​തോ​ടൊ​പ്പ​മാ​ണ് ദീ​ർ​ഘ​കാ​ല കു​ടി​ശ്ശി​ക​ക്കാ​ർ​ക്ക് ആ​ക​ർ​ഷ​ക സ​മ്മാ​ന​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. കു​ടി​ശ്ശി​ക അ​ട​ക്കു​ന്ന​വ​രി​ൽ നി​ന്ന് സോ​ഫ്റ്റ് വെ​യ​ർ മു​ഖേ​ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തു​ന്ന​താ​ണ് പ​ദ്ധ​തി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പ​ടു​ന്ന​വ​ർ​ക്ക് അ​ട​ച്ച പ​ലി​ശ​ത്തു​ക​യു​ടെ നാ​ല് ശ​ത​മാ​നം തു​ക​യോ, പ​ര​മാ​വ​ധി 10,000 രൂ​പ​യോ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

സ​ർ​ക്കി​ൾ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ്മാ​നം. ന​വം​ബ​ർ 30 വ​രെ അ​ട​ച്ച​വ​രി​ൽ നി​ന്ന് ഡി​സം​ബ​ർ ആ​ദ്യ​വാ​ര​വും ഡി​സം​ബ​റി​ൽ അ​ട​ച്ച​വ​രി​ൽ നി​ന്ന് ജ​നു​വ​രി ആ​ദ്യ​വാ​ര​വും ന​റു​ക്കെ​ടു​ക്കും. നി​ല​വി​ൽ 18 ശ​ത​മാ​നം പ​ലി​ശ വ​രു​ന്ന വൈ​ദ്യു​തി കു​ടി​ശ്ശി​ക​ക്ക് വ​ലി​യ ഇ​ള​വു​ക​ൾ ല​ഭി​ക്കും. 15 വ​ർ​ഷ​ത്തി​ല​ധി​കം കു​ടി​ശ്ശി​ക​യു​ള്ള​വ​ർ​ക്ക് നാ​ല് ശ​ത​മാ​ന​വും, അ​ഞ്ച് മു​ത​ൽ 15 വ​ർ​ഷം വ​രെ​യു​ള്ള​വ​ർ​ക്ക് അ​ഞ്ച് ശ​ത​മാ​ന​വും, ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള കു​ടി​ശ്ശി​ക​ക്ക് ആ​റ് ശ​ത​മാ​ന​വു​മെ​ന്ന രീ​തി​യി​ൽ പ​ണ​മ​ട​ച്ച് കു​ടി​ശ്ശി​ക തീ​ർ​പ്പാ​ക്കാം.

കു​ടി​ശ്ശി​ക മൊ​ത്തം അ​ട​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ട് ശ​ത​മാ​നം റി​ബേ​റ്റ് ന​ൽ​കും. ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ 26 വ​രെ അ​ത​ത് സെ​ക്ഷ​ൻ ഓ​ഫി​സു​ക​ളി​ൽ സ്വീ​ക​രി​ക്കും. കു​ടി​ശ്ശി​ക നി​വാ​ര​ണ പ​ദ്ധ​തി​യു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഷൊ​ർ​ണൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി എ​ൻ​ജി​നീ​യ​ർ മാ​യ ത​മ്പാ​ൻ അ​റി​യി​ച്ചു.

Tags:    
News Summary - KSEB with a reward scheme for those who settle dues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.