തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ഉൗർജ്ജിത നിക്ഷേപം സ്വീകരിച്ച് പ്രവാസികൾക്കും വ്യാപാരികൾക്കുമായി ഉദാര വ്യവസ്ഥയിൽ വായ്പ അനുവദിക്കാൻ ഒരുങ്ങുന്നതായി ധനമന്ത്രി തോമസ് ഐസക്. ഇതിെൻറ ഭാഗമായി വിവിധ നിക്ഷേപങ്ങളുെട പലിശനിരക്ക് ഉയർത്തി.
മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശനിരക്ക് എട്ടിൽനിന്ന് 8.5 ശതമാനമായും ചിട്ടിപണ നിക്ഷേപത്തിന് 7.5 ൽനിന്ന് 7.75 ശതമാനമായും ഉയർത്തി. സ്ഥിരനിക്ഷേപ പലിശ ഏഴിൽനിന്ന് 7.25 ശതമാനമായി ഉയർത്തി. സുഗമ നിക്ഷേപ പദ്ധതിയുടെ പലിശനിരക്ക് 5.5 ൽനിന്ന് 6.5 ശതമാനമായാണ് ഉയർത്തിയത്. നിക്ഷേപത്തിെൻറ പലിശ ആശ്രയിച്ച് ജീവിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഇത് ഉപകാരപ്രദമായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
തിരിച്ചെത്തുന്ന പ്രവാസികളുടെ അത്യാവശ്യ ചിലവുകൾ നിർവഹിക്കുന്നതിന് മൂന്നുശതമാനം പലിശക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നൽകും. നോർക്കയിൽ രജിസ്റ്റർ ചെയ്ത മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കും ഇത് ലഭിക്കും.
10,000 രൂപ വരെയുള്ള സ്വർണ പണയ വായ്പയുടെ പലിശനിരക്ക് ഒരു ശതമാനം കുറച്ച് എട്ടര ശതമാനമാക്കി. ജനമിത്രം പദ്ധതിയിൽ 5.7 ശതമാനം പലിശനിരക്കിൽ 10 ലക്ഷംരൂപ വരെ സ്വർണത്തിെൻറ ഈടിൽ വായ്പ അനുവദിക്കും. മൂന്നുപേരുടെ പരസ്പര ജാമ്യത്തിൽ വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നൽകും.
കെ.എസ്.എഫ്.ഇ ഫിക്സഡ് ഡിവിഡൻറ് ചിട്ടി നടപ്പാക്കും. ചിട്ടി തുടങ്ങി നാലാമത്തെ മാസം ആർക്കൊക്കെ ചിട്ടി തുക ആവശ്യമാണോ അവർക്ക് ഫിക്സഡ് ഡിവിഡൻറിെൻറ അടിസ്ഥാനത്തിൽ ചിട്ടി പിടിക്കാനാകും. സുവർണ ജൂബിലി ചിട്ടി പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളോടെ പുനരാരംഭിക്കും.
കെ.എസ്.എഫ്.ഇ വായ്പ കുടിശ്ശികയുള്ളവർക്കായി വിരമിച്ച ജില്ല ജഡ്ജി അധ്യക്ഷനായി അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ കുടിശ്ശികകളും പരിശോധിച്ച് ഇളവുകൾ നൽകുകയും പിഴപലിശ ഒഴിവാക്കുകയും ചെയ്യും. അഞ്ചുവർഷത്തിന് മുകളിലുള്ളതാണെങ്കിൽ പലിശ ഒഴിവാക്കും. അഞ്ചുവർഷത്തിൽ താഴെയുള്ളവയിൽ പലിശയിൽ 80 ശതമാനം വരെ ഇളവുകൾ നൽകാനും അദാലത്ത് വഴി കഴിയും. കെ.എസ്.എഫ്.ഇ നടപ്പാക്കുന്നത് ഉദാരമായ അദാലത്താണെന്നും എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.