ബന്ദിപ്പൂർ വനമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് കേടായി; യാത്രക്കാർ പരിഭ്രാന്തിയിൽ കഴിഞ്ഞത് മണിക്കൂറുകളോളം

സുൽത്താൻ ബത്തേരി: ബന്ദിപ്പൂർ വനമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് കേടായതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് യാത്രതിരിച്ച ബസ് ആണ് വനത്തിനുള്ളിൽവെച്ച് തകരാറിലായത്.

ചൊവ്വാഴ്ച രാത്രി 11 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ എട്ട് മണിക്ക് ബംഗളൂരുവിലെത്തേണ്ടതാണ് ബസ്. മാനന്തവാടിയിൽ വെച്ച് ബസ് കേടായതിനെ തുടർന്ന് സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് യാത്രക്കായി ഒരുക്കിയ മറ്റൊരു ബസ് ആണ് തകരാറിലായതെന്ന് യാത്രക്കാർ പറയുന്നു.

വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശത്ത് ബസ് കുടുങ്ങിയത് കുട്ടികളടക്കം യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. മണിക്കൂറുകൾക്ക് ശേഷം ബത്തേരിയിൽ നിന്ന് പകരം ബസ് എത്തിച്ചാണ് യാത്ര പുനരാരംഭിച്ചത്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്ന് യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ബസ് തകരാറിലായ സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് വയനാട് ജില്ല ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.


Tags:    
News Summary - KSRTC bus broke down in Bandipur forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.