ഡ്രൈവർ ചായ കുടിക്കാൻ പോയി; കെ.എസ്.ആർ.ടി.സി ബസ് പിന്നിലേക്ക് നീങ്ങി മതിലിൽ ഇടിച്ചു

കോട്ടയം: നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ് പിന്നിലേക്ക് നീങ്ങി മതിലിൽ ഇടിച്ചു. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലാണ് സംഭവം. ഡ്രൈവർ ചായ കുടിക്കാൻ പോയിരിക്കുകയായിരുന്നു. അപകടത്തിൽ ആളപായമില്ല.

ഇന്ന് പുലർച്ചെയാണ് അപകടം. ബസ് പിന്നോട്ട് ഉരുണ്ടപ്പോൾ റോഡിൽ ആളുകളും വാഹനങ്ങലും കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ബസ് ഇടിച്ച് പി.ഡബ്ല്യു.ഡി കെട്ടിടത്തിന്‍റെയും പ്രസ് ക്ലബ്ബിന്‍റെയും ഗേറ്റ് തകർന്നിട്ടുണ്ട്.

Tags:    
News Summary - KSRTC bus went backwards and hit a wall at Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.