കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റും തൊഴിലാളി യൂനിയനുകളുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം. ശമ്പളക്കുടിശ്ശിക ചൊവ്വാഴ്ചയോടെ തീര്‍ക്കുമെന്നും എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കുമെന്നും മുഖ്യമന്ത്രി യൂനിയന്‍ നേതൃത്വത്തിന് ഉറപ്പ് നല്‍കി. ഇന്നാണ് മുഖ്യമുന്ത്രിയുമായി ചർച്ച നടന്നത്.
12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷ യൂനിയനുകള്‍ തയ്യാറായില്ല. കഴിഞ്ഞ മാസത്തെ 75 ശതമാനം ശമ്പളം നല്‍കാനായി 50 കോടിയായിരുന്നു സര്‍ക്കര്‍ അനുവദിച്ചത്. ഇതിലുള്ള ബാക്കി കുടിശ്ശികയടക്കം നാളെ തീര്‍ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഒരു മാസത്തെ മുഴുവന്‍ ശമ്പളവും കൊടുത്തുതീര്‍ക്കാന്‍ 78 കോടി രൂപയാണ് സര്‍ക്കാരിന് വേണ്ടത്. ഓണമായിട്ടും ശമ്പളം കൊടുക്കാത്തതില്‍ കോടതിയില്‍ നിന്നടക്കം വലിയ വിമര്‍ശനം സര്‍ക്കാരിന് കേള്‍ക്കേണ്ടി വന്നിരുന്നു. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച. പകുതി ശമ്പളവും ബാക്കി കൂപ്പണും നൽകും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.