തിരുവനന്തപുരം: ശമ്പളവിതരണം കൃത്യമാക്കണമെന്നാവശ്യപ്പെട്ട് െഎ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ടി.ഡി.എഫ് ഇൗമാസം 20 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. സെക്രേട്ടറിയറ്റിന് മുന്നില്‍ കഴിഞ്ഞ അഞ്ചുമുതല്‍ ആരംഭിച്ച അനിശ്ചിതകാല ധര്‍ണയുടെ രണ്ടാംഘട്ടമായാണ് പണിമുടക്ക് പ്രഖ്യാപനം. അതേസമയം സമര നോട്ടീസ് ലഭിച്ച പശ്ചാത്തലത്തില്‍ മന്ത്രി സംഘടന നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചു. ശനിയാഴ്ച രാവിലെ 8.30നാണ് ചര്‍ച്ച.
കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി സംഘടനകള്‍ ഡിസംബര്‍ ആദ്യംമുതല്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നില്ല. നവംബറിലെ ശമ്പളക്കുടിശ്ശികയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സ്ഥാപനത്തിെൻറ ദുരവസ്ഥക്ക് സര്‍ക്കാര്‍ പരിഹാരം കാണണമെന്നാണ് സംഘടനകളുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ കൂടുതല്‍ ധനസഹായം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.