തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസില്‍ വനിതാ കണ്ടക്ടര്‍മാരുടെ സീറ്റിൽ ഇനി മുതൽ പുരുഷ യാത്രക്കാർക്ക് ഇരിക്കാനാവില്ല. വനിതാ കണ്ടക്ടര്‍ക്കൊപ്പം യാത്രക്കാരിയെ മാത്രമേ അനുവദിക്കൂ. നേരത്തേ ഉത്തരവിറങ്ങിയിരുന്നെങ്കിലും ബസുകളില്‍ ഇതുസംബന്ധിച്ച് വ്യാപകമായി പോസ്റ്റര്‍ പതിച്ചുതുടങ്ങി.
വാതിലിനുസമീപം രണ്ടുപേര്‍ക്കിരിക്കാന്‍ കഴിയുന്ന സീറ്റിലാണ് കണ്ടക്ടര്‍ക്ക് ഇരിപ്പിടം. അതിനാല്‍ ഒരു യാത്രക്കാരനെക്കൂടി ഉള്‍ക്കൊള്ളാനാകും.
ചില സ്ഥലങ്ങളില്‍ ഒപ്പമിരിക്കുന്ന പുരുഷ യാത്രക്കാരില്‍നിന്ന് മോശം അനുഭവമുണ്ടായതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടിരുന്നു. പുതിയ തീരുമാനത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും വനിതാ ജീവനക്കാരുടെ സുരക്ഷക്കായാണ് ഇത്തരമൊരു ക്രമീകരണമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.