തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഈ മാസത്തെ ശമ്പളത്തിനായി 40 കോടി രൂപയും 2021 ജൂൺ മാസത്തെ പെൻഷൻ നൽകിയതിന് സഹകരണ ബാങ്കുകളുടെ കൂട്ടായ്മക്ക് 70.78 കോടി രൂപയും അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
കെ.എസ്.ആർ.ടി.സിക്ക് 1000 കോടി രൂപയാണ് ഇക്കൊല്ലത്തെ ബജറ്റിൽ വകയിരുത്തിയതെങ്കിലും ഇതുവരെ 1821.65 കോടി നൽകി. 2021 മാർച്ച് മുതൽ 2022 ജനുവരി വരെയുള്ള ശമ്പളത്തിനായി ഇതിനകം നൽകിയ ആകെ തുക 823.18 കോടിയാണ്. കോവിഡ് മൂലം ബസുകൾ പൂർണമായും നിരത്തിലിറക്കാൻ കഴിയാതിരുന്ന കാലത്തേക്ക് സഹായമെന്ന നിലക്കാണ് തുക അനുവദിച്ചത്.
പെൻഷൻ നൽകുന്ന സഹകരണ ബാങ്കുകളുടെ കൂട്ടായ്മക്കും സർക്കാറാണ് തിരിച്ചടവ് നടത്തി വരുന്നത്. ഈ സാമ്പത്തികവർഷത്തിൽ മാത്രം 752.16 കോടിയാണ് നൽകിയത്. പൊതുമേഖലാ ബാങ്കുകളുടെ കൺസോർട്യത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി എടുത്ത വായ്പ തിരിച്ചടക്കാൻ 220 കോടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.