ആരോഗ്യപ്രവർത്തകർക്കായി കെ.എസ്​.ആർ.ടി.സി അധിക സർവീസ്​ നടത്തും

തിരുവനന്തപുരം: ലോക്​ഡൗൺ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ആരോഗ്യ പ്രവർത്തകർക്കായി കെ.എസ്​.ആർ.ടി.സി. സംസ്ഥാനത്ത്​ അധിക സർവീസ്​ നടത്തുന്നു. വിവിധ ജില്ലകളിൽ നിന്ന് അതത്​ ജില്ലയി​െല​ മെഡിക്കൽ കോളജുകൾ, പ്രധാന ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചു 54  ഷെഡ്യൂളുകളിൽ സർവീസ്​ നടത്താനാണ്​ തീരുമാനം.

രാവിലെ 6.30 മുതൽ രാത്രി 8.30 വരെയാണ് സർവീസ് നടത്തുക.  തിരുവനന്തപുരം - എട്ട്, കൊല്ലം -എട്ട്, പത്തനംതിട്ട -1, ആലപ്പുഴ- 7,  കോട്ടയം-6, എറണാകുളം  -8, തൃശൂർ -9, കോഴിക്കോട് -ഒന്ന്, വയനാട് -ആറ് എന്നിങ്ങനെ 54 ഷെഡ്യൂളുകളാണ്​ നിശ്ചയിച്ചിരിക്കുന്നത്​.

Tags:    
News Summary - ksrtc service for health workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.