തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരോട് പണിമുടക്കരുതെന്ന് കൽപിക്കുന്ന ഹൈകോടതി വിധി പുനഃപരിശോധിക്കണമെന്ന് സംയുക്ത തൊഴിലാളി യൂനിയൻ നേതൃത്വം. വിധി നിർഭാഗ്യകരമാണെന്ന് പറഞ്ഞ സി.െഎ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം, െഎ.എൻ.ടി.യു.സി പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, എ.െഎ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ എന്നിവർ കടുത്ത സ്വരത്തിലാണ് കോടതിവിധിെക്കതിരെ പ്രസ്താവന ഇറക്കിയത്. തൊഴിലാളികളുടെ കൂട്ടായ വിലപേശൽ അവകാശത്തെ നിഷേധിക്കുന്നതാണ് വിധി.
നവ-ഉദാരീകരണ നയങ്ങൾക്ക് അനുസൃതമായി വിധി പുറപ്പെടുവിക്കുന്നത് പ്രതിഷേധാർഹമാണ്. നിയമാനുസൃതം നോട്ടീസ് നൽകിയാണ് പണിമുടക്ക് സമരം നടത്തുന്നത്. എന്തിനാണ് തൊഴിലാളികൾ പണിമുടക്കുന്നെതന്ന് യൂനിയനുകളോട് കോടതി ചോദിച്ചില്ല. അവശ്യസർവിസിൽ പണിമുടക്ക് നിരോധിക്കുന്ന ഒരു നിയമവും രാജ്യത്ത് നിലവിലില്ലെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.