തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാർ സഹായം അനന്തമായ പിന്തുണയായി പ്രതീ ക്ഷിക്കേെണ്ടന്ന് ധനമന്ത്രി തോമസ് െഎസക്. ആഗ്രഹമുണ്ടായിട്ട് മാത്രം കാര്യമില്ലെന ്നും ഇത്തരമൊരു സഹായത്തിന് ഏത് സർക്കാറായാലും സാധിക്കാത്ത സാമ്പത്തിക സാഹചര്യമാ ണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു) തയാറാക ്കിയ മൊബൈൽ ആപ്ലിക്കേഷെൻറ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ വകുപ്പുകളുടെയും ചെലവിൽ 25 ശതമാനം വെട്ടിക്കുറച്ചപ്പോഴും കെ.എസ്.ആർ.ടി.സിക്ക് നൽകിവന്ന ഗ്രാൻറ് കുറച്ചിരുന്നില്ല.
അതേസമയം അനന്തമായി സബ്സിഡി നൽകി മുന്നോട്ടുപോകാനാവില്ല. പൊതുമേഖല സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കാനേ കഴിയൂ. കഴിഞ്ഞ രണ്ട് വർഷക്കാലം കൊണ്ട് പുനഃസംഘടന യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യവർഷത്തെ അനുഭവം ഒട്ടും ആവേശകരമായിരുന്നില്ല. എല്ലാവരും ചേർന്ന് എടുത്ത തീരുമാനം നടപ്പാക്കുന്നതിന് പകരം തർക്കങ്ങൾ മൂലം പുനഃസംഘടന നടന്നില്ല. എല്ലാവരുടെയും പിന്തുണയുണ്ടെങ്കിലേ ഇക്കാര്യം യാഥാർഥ്യമാകൂ. അതേസമയം വരുമാനം വർധിച്ചതടക്കം ശുഭസൂചനകൾ ഇപ്പോഴുണ്ട്. ഇൗ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണം. കുറച്ചധികം സമയം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇൗ കുറവ് കൂടി നികത്തുന്നവിധം വേഗത്തിലാകണം ഇനി നടപടികൾ.
സർക്കാർ വളരെയധികം കാര്യങ്ങൾ ചെയ്തിട്ടും ജീവനക്കാർ അസംതൃപ്തിയിലാണ്. ഇത് മാറ്റിയെടുക്കാൻ രാഷ്ട്രീയം പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. സ്ഥാപനം ലാഭത്തിലാക്കുന്നതിനുള്ള ചർച്ചകളും നടപടികളുമുണ്ടാകണം. മറ്റ് ആർ.ടി.സികളുടെ ശരാശരിയിലേക്ക് കെ.എസ്.ആർ.ടി.സിയെയും ഉയർത്തുന്നതിന് യൂനിയനുകൾതന്നെ മുൻകൈയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.