മസ്കത്ത്: കെ.എസ്.യു പ്രകടനത്തിൽ പങ്കെുടുത്ത് മുദ്രാവാക്യം വിളിച്ച് ഒമാനി സ്വദേശിയുടെ വിഡിയോ വൈറലയായി. ഒമാനി ടിക്ടോക്കർ മുബാറക്ക് അൽ മഅശ്നിയാണ് കെ.എസ്.യു പ്രകടനത്തിൽ പങ്കെുത്ത് മുദ്രാവാക്യം വിളിക്കുന്ന പോസ്റ്റ് ചെയ്തിരിക്കുന്നത്.
കെ.എസ്.യു പ്രകടനത്തിന് മുന്നിൽ നിന്ന് മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുന്നതായാണ് വിഡിയോയിലുള്ളത്. മലയാളത്തിലെ പല പദങ്ങളും ഏറ്റുവിളിക്കുന്നത് കൗതുകം പകരുന്നതാണ്. ഇതിനകം നിരവധി മലയാളികളാണ് സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹത്തിന്‍റെ വിഡിയോ ഷെയർ ചെയ്തിട്ടുള്ളത്.
അതേസമയം, കേരളത്തിൽ എവിടെ നിന്നാണ് ഈ ദൃശ്യങ്ങൾ എടുത്തിട്ടുള്ളതെന്ന് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നില്ല. കേരളത്തിൽ നടക്കുന്ന പ്രകടനത്തിലാണ് താനെന്നും ആവേശത്തിലാണെന്നും അറിയിച്ചാണ് മുബാറക്ക് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.