തിരുവനന്തപുരം: കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖിെൻറ കേസും കെ.എം ഷാജിയുടെ കേസും താരത്മ്യം ചെയ്യാനാവില ്ലെന്ന് മന്ത്രി കെ.ടി ജലീൽ. ഷാജിയുടെയും റസാഖിെൻറയും കേസുകളിലെ വിധി ഒന്നല്ല. കെ.എം ഷാജിയുടെ കേസിലെ വിഷയ ം വർഗീയതയുമായി ബന്ധപ്പെട്ടതാണെന്നും ജലീൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ റസാഖിന് അയോഗ്യതയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സാധാരണ നടക്കുന്ന കാര്യങ്ങൾ മാത്രമാണ് കാരാട്ട് റസാഖിെൻറ കേസിൽ ഉണ്ടായത്. അതേസമയം, സ്ഥാനാർഥികളുടെ വ്യക്തിഹത്യയെ അംഗീകരിക്കാൻ കഴിയില്ലെന്നും ജലീൽ വ്യക്തമാക്കി. വഖഫ് ട്രൈബ്യൂണലിൽ നിഷ്പക്ഷരെയാണ് നിയമിച്ചിരിക്കുന്നത്. നിയമനങ്ങളെ കുറിച്ച് പരാതിയുള്ള സമസ്തയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖിെൻറ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം ഹൈകോടതി റദ്ദാക്കിയിരുന്നു. എതിർസ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന സി.ഡി പ്രചരിപ്പിച്ചതിനെ തുടർന്നാണ് കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.