കെ.ടി ജലീലിന്‍റെ വാദം പൊളിയുന്നു; ബന്ധു നിയമനം ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ തഴഞ്ഞ്

കോഴിക്കോട്: ബന്ധുനിയമനം വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്‍റെ വാദം പൊളിയുന്നു. ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ച ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ തഴഞ്ഞാണ് ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത്. വിവരങ്ങള്‍ പൂഴ്ത്താന്‍ മന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് കുറ്റപ്പെടുത്തി.

ജനറല്‍മാനേജര്‍ തസ്തികയിലേക്ക് നടന്ന കൂടിക്കാഴ്ചയില്‍ ഏഴ് പേരായിരുന്നു പങ്കെടുത്തിരുന്നത്. ഇതില്‍ അഞ്ച് പേരും നിശ്ചിത യോഗ്യതയുള്ളവരും ഒരാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യുന്നയാളുമായിരുന്നു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ബുധനാഴ്ച ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍റെ ഓഫീസിലെത്തി രേഖകള്‍ പരിശോധിച്ചിരുന്നു.

Tags:    
News Summary - KT Jaleel Nepotism, Facts Against Minister-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.