ഒന്നാം പ്രതി ജലീൽ; അദീബിനെ രാജിവെപ്പിച്ച് രക്ഷപ്പെടാൻ കഴിയില്ല- ഫിറോസ്

കോഴിക്കോട്: ബന്ധു നിയമനത്തിൽ ഒന്നാം പ്രതി മന്ത്രി ജലീലാണെന്നും അദീബിനെ രാജിവെപ്പിച്ച് രക്ഷപ്പെടാൻ കഴിയില്ലെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. സൗത്ത് ഇന്ത്യൻ ബാങ്ക് സ്റ്റ്യാറ്റുട്ടറി ബോഡി ആണെന്ന വാദം ശരിയല്ലെന്ന് ഫെഡറൽ ബാങ്കുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടി പി.കെ ഫിറോസ് പറഞ്ഞു. അദീബിൻെറ അപേക്ഷ സർക്കാരിൽ അയച്ച ശേഷമാണ് അദീബ് എൻ.ഒ.സി സമർപ്പിച്ചത്

അദീബിൻെറ നിയമനത്തെ ന്യായീകരിച്ച മോഹനന് ഡെപ്യൂട്ടി മാനേജറായി നിയമനം നൽകുകയും ചെയ്തു. അദീബ് അലവൻസ് ആവശ്യപ്പെട്ടത് സംബന്ധിച്ച ജലീലിന്റെ വാദവും പരിഹാസ്യമാണ്. 56,000 രൂപ ശമ്പളം അദീബ് കൈപ്പറ്റി. പിണറായിയോ കോടിയേരിയോ വന്നാലും സംവാദത്തിന് തയാറാണെന്ന് ഫിറോസ് വ്യക്തമാക്കി. ആത്മാഭിമാനമുണ്ടെങ്കിൽ ജലീൽ രാജിവെച്ച് അന്വേഷണം നേരിടണം.

ജലീലിനെതിരെ സമരം ചെയ്യുന്നവരെ പൊലീസ് മർദിക്കുന്നതായി ഫിറോസ് ആരോപിച്ചു. രാജിവെച്ചില്ലെങ്കിൽ രാഷ്ട്രീയ നിയമ പോരാട്ടം തുടരും. പൊതുപരിപാടികളിൽ ജലീലിനെ തടയുന്നത് ആലോചിക്കുമെന്നും ഫിറോസ് വ്യക്തമാക്കി.

Tags:    
News Summary - kt jaleel nepotism-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.