തെറ്റുചെയ്​തെന്ന്​ നെഞ്ചിൽ കൈവെച്ച്​ ഹൈദരലി തങ്ങൾ പറഞ്ഞാൽ ഞാൻ രാജിവെക്കും - ജലീൽ

തിരുവനന്തപുരം: ലീഗിലുളള കാലത്ത്​ ചെറിയൊരു വീഴ്​ചയെങ്കിലും തനിക്ക്​ ഉണ്ടായോയെന്ന്​ മുസ്​ലിം ലീഗ്​ അധ്യക്ഷൻ പറയണമെന്ന് മന്ത്രി​ കെ.ടി.ജലീൽ. താൻ​ ​െതറ്റുചെയ്​തന്നെ്​ നെഞ്ചിൽ കൈവെച്ച് ഹൈദരലി​ തങ്ങൾ പറഞ്ഞാൽ രാജിവെക്കുമെന്നും ജലീൽ കൂട്ടിച്ചേർത്തു. കൈരളി ചാനലിന്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ ജലീൽ അഭിപ്രായപ്രകടനം നടത്തിയത്​. ഇ.ഡി ചോദ്യം ചെയ്​തതിന്​ ശേഷം ജലീൽ മാധ്യമങ്ങളോട്​ മൗനം പാലിച്ചിരുന്നു.

കുഞ്ഞാലിക്കുട്ടി സാഹിബിനോടും പറയാനുള്ളത്​ അതുതന്നെയാണ്​. എന്നെ നന്നായി അറിയുന്നവരാണ്​ ലീഗ്​ നേതാക്കൾ. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്​ലിം എന്നവാക്കിനോട്​ ലീഗ്​ നീതി പുലർത്തണം.

ചോദ്യം ചെയ്യലിന്​ ഞാൻ തലയിട്ട്​ മുണ്ടിട്ട്​പോയിട്ടില്ല. സ്വകാര്യ വാഹനത്തിലാണ്​ പോയത്​. ഇ.ഡി വളരെ സ്വകാര്യതയോടെയാണ്​​ ചോദ്യം ചെയ്യലിന്​ വിളിച്ചത്​​. അവർ പറഞ്ഞ സമയം അവരുടെ ഓഫിസിൽ പോയി.

ഇ.ഡി എല്ലാ വിവരശേഖരണവും പേഴ്​സണൽ ഐ.ഡിയിലാണ്​ നടത്തിയത്​. രഹസ്യസ്വഭാവം ഞാനായിട്ട്​ പൊളിക്കേണ്ട എന്ന്​ കരുതിയാണ്​ മാധ്യമങ്ങളോട്​ പ്രതികരിക്കാതിരുന്നത്​. മാധ്യമങ്ങളുടെ അകമ്പടിയോടെ അത്​ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നാണ്​ അവർ കരുതുന്നത്​.

ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ്​ മാധ്യമങ്ങൾ ശ്രമിച്ചത്​. മാധ്യമപ്രവർത്തകർ ഏതൊരു കാര്യത്തിനും മറുപടി വേണമെന്ന്​ പറഞ്ഞ്​ സമീപിക്കുക, അവർ പറഞ്ഞത്​ നമ്മൾ കേൾക്കുക. ആ സമീപനം ശരിയല്ല.

സ്വപ്​ന സുരേഷിനെ വിളിച്ചെ ആരോപണം വന്നപ്പോൾ ഒരുമണിക്കൂറിനുള്ളിൽ ഞാൻ മാധ്യമങ്ങളെ കണ്ടതാണ്​. ഒരു മുടിനാരിഴ പ​ങ്കെങ്കിലും തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ.ടി.ജലീൽ കൂട്ടിച്ചേർത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.