മലപ്പുറം: ദേശീയപാതക്കായി സ്ഥലമെടുക്കുേമ്പാൾ ആരാധനാലയങ്ങൾ നഷ്ടമാകരുതെന്ന നിലപാടിനാലാണ് വീടുകൾ പൊളിക്കേണ്ട സാഹചര്യമുണ്ടായതെന്നും ഇത് പുനഃപരിശോധിക്കാൻ തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ടവരും തയാറായാൽ അലൈൻമെൻറ് മാറ്റുന്ന കാര്യം പരിശോധിക്കുമെന്നും തദ്ദേശമന്ത്രി ഡോ. കെ.ടി ജലീൽ. ഇക്കാര്യം പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.
കുറ്റിപ്പുറം, അരീത്തോട് ഭാഗങ്ങളിലാണ് ആരാധനാലയങ്ങളും ദർഗയും സംരക്ഷിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് അലൈൻമെൻറ് മാറ്റിയത്. 45 മീറ്ററിൽ ജനങ്ങളുടെ സഹകരണത്തോടെ പാത പൂർത്തിയാക്കാനാകുെമന്നാണ് കരുതുന്നത്. കൊളപ്പുറത്ത് 50 മീറ്റർ വീതിയുള്ള സ്ഥലത്ത് വീണ്ടും സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് സാേങ്കതിക തടസ്സങ്ങൾകൊണ്ടാവാമിതെന്നും ദേശീയപാത അധികൃതരാണ് ഇത് തീരുമാനിക്കേണ്ടതെന്നുമായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.