ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രസംഗം നിർത്തിയില്ല; കെ.ടി ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ

നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെ കെ.ടി ജലീൽ എം.എൽ.എയുടെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ എ.എൻ ഷംസീർ. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന ചർച്ചയിൽ പ്രസംഗം നീണ്ടതോടെയാണ് സ്പീക്കർ ഇടപെട്ടത്. പ്രസംഗം അവസാനിപ്പിക്കാൻ സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ പോകുമ്പോൾ ചെയറുമായി സഹകരിക്കാതിരിക്കുന്നത് ശരിയല്ലെന്നും ഓർമിപ്പിച്ചു.

ഈ ഭാഗത്ത് നിന്ന് ഒറ്റയാളല്ലേ ഉള്ളൂവെന്നും ഒറ്റക്കാര്യമേ പറയുന്നുള്ളൂവെന്നും പറഞ്ഞ് ജലീല്‍ പ്രസംഗം തുടരാൻ ശ്രമിച്ചതോടെ സ്പീക്കര്‍ തോമസ് കെ. തോമസ് എം.എൽ.എക്ക് പ്രസംഗിക്കാൻ അനുമതിയും നൽകി. എന്നാൽ, അദ്ദേഹം സംസാരിക്കുമ്പോഴും ജലീൽ പ്രസംഗിക്കാൻ മുതിർന്നു. ഇതോടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. 

Full View


Tags:    
News Summary - KT Jaleel's mic muted by speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.