കണ്ണൂർ: തദ്ദേശ, എക്സൈസ് മന്ത്രി എം.വി. ഗോവിന്ദെൻറ ഫേസ്ബുക്ക് പേജിന് ലൈക്ക് കിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ ജില്ല മിഷനുകൾക്ക് കുടുംബശ്രീ ഡയറക്ടറുടെ നിർദേശം. ഈ മാസം 16നാണ് ഇതസുസംബന്ധിച്ച കത്ത് കുടുംബശ്രീ ഡയറക്ടർ അതത് ജില്ല കോഓഡിനേറ്റർമാർക്ക് കൈമാറിയിരിക്കുന്നത്.
എം.വി. ഗോവിന്ദൻ കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലാണ് കുടുംബശ്രീ. ഇൗ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഉത്തരവ് ഡയറക്ടർ ഇറക്കിയിരിക്കുന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പേജിന് വേണ്ടത്ര ലൈക്ക് കിട്ടുന്നതിനും സംസ്ഥാന സർക്കാറിെൻറ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഡയറക്ടറുടെ ഉത്തരവിൽ പരാമർശിക്കുന്നത്.
ഓരോ ജില്ലയിലെയും കുടുംബശ്രീക്ക് പ്രത്യേകമായി ഫേസ്ബുക്ക് പേജ് നിലനിൽക്കെ മന്ത്രിയുെട പേജിന് ലൈക്ക് കൂട്ടാൻ പ്രവർത്തിക്കണമെന്ന ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ ഏകദേശം 65000ത്തിനടുത്ത് ലൈക്കും 70,000ത്തിനടുത്ത് ഫോളോവേഴ്സുമാണ് നിലവിലുള്ളത്. ഇത് വർധിപ്പിക്കാൻ പ്രവർത്തിക്കണമെന്നാണ് കുടുംബശ്രീ ഡയറക്ടറുെട ഉത്തരവ്.
ഒരോ ജില്ലക്കും ഒരോ ദിവസം േക്വാട്ട നൽകിയാണ് ലൈക്കടിക്കാൻ നിർദേശം. മറ്റ് മന്ത്രിമാരെ അപേക്ഷിച്ച് മന്ത്രി എം.വി. ഗോവിന്ദെൻറ േഫസ്ബുക്ക് പേജിന് താരതമ്യേന ലൈക്ക് കുറവാണ്. ഇതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ല കുടുംബശ്രീ ഓഫിസിനു മുന്നിൽ പ്രതീകാത്മക സമരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.