തദ്ദേശഭരണപ്രദേശങ്ങളുടെ സുരക്ഷക്കായി കുടുംബശ്രീയുടെ വള്‍ണറബിലിറ്റി മാപ്പിങ്

തിരുവനന്തപുരം: തദ്ദേശഭരണപ്രദേശങ്ങളില്‍ സുരക്ഷയൊരുക്കുന്നതിന്‍െറ ഭാഗമായി കുടുംബശ്രീ സംസ്ഥാനത്തെ 28 തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ വള്‍ണറബിലിറ്റി മാപ്പിങ് പദ്ധതി നടപ്പാക്കുന്നു. ഓരോ പ്രദേശത്തും നിലനില്‍ക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥ, ദാരിദ്ര്യം എന്നിവയെ സംബന്ധിച്ച വിവിധ കാരണങ്ങള്‍ കണ്ടത്തെുന്നതിനൊപ്പം ഇതിന്‍െറ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് ഇത്തരം അവസ്ഥകളെ അതിജീവിക്കാനുള്ള അവസരങ്ങള്‍ ലഭ്യമാക്കുന്ന കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കുകയുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ഡിസംബര്‍ 15നുള്ളില്‍ പദ്ധതിക്ക് തുടക്കമിടും. ആദ്യഘട്ടത്തില്‍ 14 ജില്ലയിലെയും രണ്ടുപഞ്ചായത്തുകളെ വീതം തെരഞ്ഞെടുത്ത് 28 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിന്‍െറ പ്രവര്‍ത്തനപുരോഗതി വിലയിരുത്തിയശേഷമാകും ബാക്കി ജില്ലകളില്‍ വ്യാപിപ്പിക്കുക. ഇതുസംബന്ധിച്ച് പിന്നീട് തീരുമാനിക്കും.  ഓരോ പ്രദേശത്തെയും കുറ്റകൃത്യങ്ങള്‍, മദ്യപാനം, പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പുള്ള പെണ്‍കുട്ടികളുടെ വിവാഹം, തൊഴില്‍സ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നു താമസിക്കുന്നവര്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, രാഷ്ട്രീയവും ഗാര്‍ഹികവുമായ അതിക്രമങ്ങള്‍, ഭിന്നലിംഗത്തില്‍പെട്ടവര്‍ സമൂഹത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍,  ദാരിദ്ര്യം, ഭക്ഷ്യസുരക്ഷ, പോഷകാഹാരക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യഘടകങ്ങള്‍, വിദ്യാഭ്യാസഘടകങ്ങള്‍, ലിംഗ അസമത്വങ്ങള്‍, ശുദ്ധജലലഭ്യതയും ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കാലാവസ്ഥവ്യതിയാനവും അതിന്‍െറ ആഘാതവും, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി സമസ്തമേഖലയിലെയും പ്രശ്നങ്ങള്‍ കുടുംബശ്രീ മാപ്പിങ് വഴി കണ്ടത്തെും.

Tags:    
News Summary - kudumbasree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.