തൃക്കുന്നപ്പുഴ: 44ാമത് പല്ലന മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിൽ ആനാരി ചുണ്ടൻ ജേതാവ്. ഫൈനലിൽ ആൽവിൻ ക്യാപ്റ്റനായ ആനാരി ചുണ്ടൻ അരുന്ധതി ക്യാപ്റ്റനായ വലിയദിവാൻജി ചുണ്ടനെ തുഴപ്പാടുകൾ പിന്നിലാക്കിയാണ് വിജയിച്ചത്.ചുണ്ടൻവള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ കെ. മധു ക്യാപ്റ്റനായ ചെറുതന ചുണ്ടൻ ഒന്നും ബിജിത് ക്യാപ്റ്റനായ വെള്ളംകുളങ്ങര ചുണ്ടൻ രണ്ടാമതും എത്തി.
തേക്കനോടി എ ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ ചെല്ലിക്കാടൻ ഒന്നും കമ്പിനി രണ്ടും കാട്ടിൽ തെക്കതിൽ മൂന്നും സ്ഥാനങ്ങൾ നേടി. തെക്കനോടി ബി ഗ്രേഡ് മത്സരത്തിൽ ഷൈമോൻ ക്യാപ്റ്റനായ കാട്ടിൽ തെക്കതിൽ ഒന്നാമതെത്തി.സാരഥി, ദേവസ് വള്ളങ്ങൾ യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങൾ നേടി. ഫൈബർ വള്ളങ്ങളുടെ ഫൈനലിൽ മഹാദേവികാട് ഒന്നാംസ്ഥാനം നേടി. മൂന്നരയോടെ പല്ലന കുമാരകോടി ആശാൻ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയോടെ ജലോത്സവത്തിന് തിരിതെളിഞ്ഞു.
തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. വിനോദ്കുമാർ പതാക ഉയർത്തി. മാസ്ഡ്രിൽ എസ്. ഗോപാലകൃഷ്ണെൻറ നേതൃത്വത്തിൽ നടന്നു.മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ജലോത്സവം ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല എം.എൽ.എയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. പവിലിയനിൽ നടന്ന ഉദ്ഘാടന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം ടി.എസ്. താഹ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.