ചെന്നൈ: പാട്ടാളി മക്കൾ കക്ഷി നേതാവായ കുംഭകോണം രാമലിംഗത്തെ കൊലപ്പെടുത്തിയ കേസിൽ 18 പോപ്പുലർ ഫ്രണ്ട്- എസ്.ഡി.പി.െഎ പ്രവർത്തകർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) ചെന്നൈയിലെ എൻ.െഎ.എ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
തഞ്ചാവൂർ സ്വദേശികളായ മുഹമ്മദ് അസാറുദ്ദീൻ (26), മുഹമ്മദ് റിയാസ് (27), നിജാം അലി (33), ഷറഫുദ്ദീൻ (61), മുഹമ്മദ് റിസ്വാൻ(23), മുഹമ്മദ് തൗഫീഖ് (25), മുഹമ്മദ് ഫർവീസ് (26), തൗവീദ് ബാഷ (26), റഹ്മാൻ സാദിഖ് (39), മുഹമ്മദ് അലി ജിന്ന (34), അബ്ദുൽ മജീദ് (37) ബുർഖാനുദ്ദീൻ (28), ഷാഹുൽ ഹമീദ് (27), നഫീൽ ഹസൻ (28), മുഹമ്മദ് ഫാറൂഖ് (47), മൊയ്തീൻ അഹ്മദ് സാലി (50), മുഹമ്മദ് ഇബ്രാഹിം (50), കാരക്കാൽ മുഹമ്മദ് ഹസൻ ഖുദൂസ് (32) എന്നിവരാണ് പ്രതികൾ.
യു.എ.പി.എ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി അഞ്ചിനാണ് തഞ്ചാവൂർ തിരുവിടൈമരുതൂരിൽവെച്ച് രാമലിംഗം കൊല്ലപ്പെട്ടത്. സംഘടന പ്രവർത്തനത്തിന് രാമലിംഗം എതിർപ്പ് പ്രകടിപ്പിച്ചതാണ് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.