തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് നേതാവ് കെ.പി. ശശികലക്കെതിരെ കേസ് എടുത്തത് തെറ്റായ നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭഗമായാണ് ഇത്തരം നീക്കമെന്നും കുമ്മനം ആരോപിച്ചു.
വർഗീയ വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചതിനെ തുടർന്നാണ് ശശികലക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. കാസർകോട് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ സി. ഷുക്കൂർ നൽകിയ പരാതിയിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.