മൽസരിക്കുന്ന സിറ്റിങ് എം.എൽ.എമാർ രാജിവെക്കണം -കുമ്മനം

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സിറ്റിങ് എം.എൽ.എമാർ രാജിവെക്കണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക് ഷൻ കുമ്മനം രാജശേഖരൻ. സി.പി.എം മുരടിച്ചു എന്നതാണ് സ്ഥാനാർഥി പട്ടിക കാണിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ബി.ജെ.പിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. എല്ലാവരുടെയും വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണിത്. വിശ്വാസികൾക്കൊപ്പം നിന്നത് ബി.ജെ.പി മാത്രമാണ്. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ല.

ഗവർണർ പദവി ഒഴിഞ്ഞത് ഭരണഘടനാ സ്ഥാപനത്തോടുള്ള അവഹേളനമല്ല. കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തിൽ വന്നതെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Kummanam Rajasekaran BJP -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.