കോടിയേരി ബാലകൃഷ്​ണൻ കുണ്ടികുലുക്കി പക്ഷിയെപ്പോലെ -കുമ്മനം

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ കുണ്ടികുലുക്കി പക്ഷിയെപ്പോലെയാണെന്ന്​ കുമ്മനം രാജശേഖരൻ പറഞ്ഞു. ജനരക്ഷാമാർച്ചിൽ രണ്ടാം ദിനത്തിലെ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അ​േദ്ദഹം.

താൻ എന്തെങ്കിലും പറഞ്ഞാൽ അത്​ രാജ്യംമുഴുവൻ ഏറ്റുപറയുമെന്ന മൗഢ്യമായ തോന്നലാണ്​ കോടിയേരിക്കുള്ളത്​. ഇത്​ കുണ്ടികുലുക്കി പക്ഷിയുടെ ചിന്തപോലെയാണ്​. പക്ഷി കുണ്ടികുലുക്കിയാൽ ലോകംമുഴുവൻ കുലുങ്ങുന്നു​െവന്ന തോന്നലാണ്​ കുണ്ടികുലുക്കി പക്ഷിക്കുള്ളത്​ -അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തെ ഏറ്റവും വലിയ രാഷ്​ട്രീയപ്രസ്ഥാനമായ ബി.ജെ.പിയെ കേന്ദ്രഭരണത്തിൽനിന്ന്​ അട്ടിമറിക്കാനാണ്​ സി.പി.എമ്മി​​െൻറ പോളിറ്റ്​ബ്യൂറോ തീരുമാനിച്ചിട്ടുള്ളത്​. 340ലധികം പേരുടെ പിന്തുണയുള്ള എൻ.ഡി.എ സർക്കാറിനെ അട്ടിമറിക്കാൻ തീരുമാനിക്കുന്നത്​ കേവലം ഒമ്പത്​ അംഗങ്ങൾ മാത്രമുള്ള സി.പി.എമ്മാണെന്നത്​ തമാശയായിമാത്രം കണ്ടാൽ മതിയെന്നും കുമ്മനം പരിഹസിച്ചു. 

Tags:    
News Summary - Kummanam Rajasekharan attack to kodiyeri Balakrishnan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.